തെെറോയിഡ് അകറ്റാൻ 8 വഴികൾ

Web Desk |  
Published : Jul 06, 2018, 08:35 AM ISTUpdated : Oct 02, 2018, 06:41 AM IST
തെെറോയിഡ് അകറ്റാൻ 8 വഴികൾ

Synopsis

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തെെറോയിഡിനെ തടയാനാകും. വൈറ്റമിന്‍ ഡിയുടെ കുറവ് തൈറോയിഡ്  ഉണ്ടാക്കും.

തെെറോയിഡ് പലർക്കും വലിയ പ്രശ്നമാണ്. സ്ത്രീകളിലാണ് തെെറോയിഡ് ഇന്ന് കൂടുതലും കണ്ട് വരുന്നത്. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോഴാണ് തൈറോയിഡ് വരുന്നത്. ഹൈപ്പര്‍ തൈറോയിഡ്, ഹൈപ്പോ തൈറോയിഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയിഡുകളുണ്ട്. 

ഹൈപ്പോ തൈറോയിഡെങ്കിൽ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. അപ്പോള്‍ ടിഎസ്എച്ച് അതായത് തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം, അതായത് തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിക്കും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിനു കാരണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തെെറോയിഡിനെ തടയാനാകും.

1. അയൊഡിന്റെ കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരീരത്തില്‍ വേണ്ടത്ര അയൊഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് തൈറോയിഡ് വരാതെ തടയാനുള്ള പ്രധാന വഴിയാണ്. ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിലെത്തുന്ന അയൊഡിനാണ് തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നത്. അയൊഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.

   2. പുകവലി നിർത്തുക എന്നതാണ് മറ്റൊരു വഴി.  സിഗരറ്റിലെ തയോസൈനേറ്റ് തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിച്ചു കളയും. പുകവലി തൈറോയിഡ് വരുത്തുമെന്നു മാത്രമല്ല, തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. 

3. തെെറോയിഡ് ഉണ്ടാകാൻ മറ്റൊരു കാരണമാണ് കെമിക്കലുകൾ. ചില പ്രത്യേക കെമിക്കലുകള്‍ തൈറോയിഡ് ഗ്ലാന്റിന്റെ ഉല്‍പാദനം കുറയ്ക്കും. ആന്റിബാക്ടീരിയല്‍ സോപ്പിലും ടൂത്ത്‌പേസ്റ്റിലും കാണുന്ന ട്രൈക്ലോസാന്‍, പ്ലാസ്റ്റിക്കില്‍ കാണുന്ന ബിസ്ഫിനോള്‍ എ, കാര്‍പെറ്റ്, ഫാബ്രിക് എന്നിവയില്‍ കണ്ടു വരുന്ന പെര്‍ഫ്‌ളൂറിനേറ്റഡ് കെമിക്കലുകള്‍ , നോണ്‍ സ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗില്‍ കണ്ടു വരുന്ന ചില കെമിക്കലുകള്‍ എന്നിവയെല്ലാം തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യം നശിപ്പിക്കും.

4. സോയ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ നിർത്തുക. സോയ അടങ്ങിയ ഭക്ഷണങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ താറുമാറാക്കുന്ന ഒന്നാണ്.  തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തകരാറിലാക്കുന്ന ഒന്നാണ്. 

5. അനാവശ്യമായി എക്സ്റേ എടുക്കുന്നതും തെെറോയിഡ് വരാൻ സാധ്യതയുണ്ട്. 
   
6. വൈറ്റമിന്‍ ഡിയുടെ കുറവ് തൈറോയിഡ് പ്രശ്‌നത്തിനു വഴിയൊരുക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വൈറ്റമിന്‍ ഡി 20ല്‍ താഴെയാണെങ്കില്‍. ഇത്തരം ഘട്ടങ്ങളില്‍ തൈറോയിഡ് ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിക്കും. 

7. സെലേനിയം എന്ന ഘടകത്തിന്റെ കുറവ് തൈറോയിഡ് ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുവഴി തൈറോയിഡ് ആരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും. സെലേനിയം അടങ്ങിയ ഭക്ഷണം കഴിക്കുക. 

8. പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര ഉപയോ​ഗിക്കുന്നതിലൂടെ തെെറോയിഡ് ഉണ്ടാകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ