മുട്ട പച്ചയ്ക്ക് കഴിക്കാമോ? പാകം ചെയ്യാതെ കഴിച്ചാല്‍ പണി കിട്ടാൻ സാധ്യതയുള്ള 7 സാധനങ്ങള്‍...

Published : Oct 08, 2018, 10:41 AM IST
മുട്ട പച്ചയ്ക്ക് കഴിക്കാമോ? പാകം ചെയ്യാതെ കഴിച്ചാല്‍ പണി കിട്ടാൻ സാധ്യതയുള്ള 7 സാധനങ്ങള്‍...

Synopsis

എല്ലാ വീടുകളിലും ദിവസവും കഴിക്കാനുപയോഗിക്കുന്ന ഒന്നാണ് പാല്‍. വീടുകളിലാണെങ്കില്‍ നന്നായി തിളപ്പിച്ച ശേഷം മാത്രമേ പാല്‍ എടുക്കാറുള്ളൂ. പ്രത്യേകിച്ച് ചായയുണ്ടാക്കാനും മറ്റും

ചില ഭക്ഷണസാധനങ്ങള്‍ നമ്മൾ പാകം ചെയ്യാതെയും കഴിക്കാറുണ്ട്. പ്രത്യേകിച്ചും പച്ചക്കറികളാണ് ഇങ്ങനെ കഴിക്കാറ്. ഉദാഹരണത്തിന് ക്യാരറ്റ്, വെള്ളരി, ബീറ്റ്റൂട്ട്,  തക്കാളി എന്നിവയൊക്കെ. ഇവയെല്ലാം ഡയറ്റിന്‍റെ ഭാഗമായി സാധാരണഗതിയില്‍ ആളുകള്‍ കഴിക്കാറുള്ളതാണ്. എന്നാൽ ഇവയൊന്നുമല്ലാത്ത ചിലതും ചിലര്‍ പച്ചയ്ക്ക് കഴിക്കാറുണ്ട്. ആരോഗ്യത്തിന് നല്ലതാണെന്ന വാദവുമായിട്ടാണ് മിക്കവരും ഇത് ചെയ്യാറ്. 

അങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും പച്ചയ്ക്ക് കഴിക്കാൻ കൊള്ളാവുന്നതല്ല. പലതും പച്ചയ്ക്ക് കഴിക്കുന്നത് അപകടവുമാണ്. അത്തരത്തില്‍ പാകം ചെയ്യാതെ കഴിച്ചാല്‍ പണി കിട്ടാന്‍ സാധ്യതയുള്ള ഏഴ് സാധനങ്ങള്‍.....

ഒന്ന്...

മിക്ക വീടുകളിലും എപ്പോഴും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഉരുളക്കിഴങ്ങ്. കറിയോ സ്റ്റൂവോ ഒക്കെ ആക്കി കഴിക്കുകയാണ് പതിവ്. എന്നാല്‍ ഇതൊരിക്കലും വേവിക്കാതെ കഴിക്കരുത്. കാരണം വേവിക്കാത്ത ഉരുളക്കിഴങ്ങില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകാം. ഇവ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കും. 

രണ്ട്...

സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഒന്നല്ല ഒലീവ്. എങ്കിലും മുമ്പത്തെക്കാൾ വ്യാപകമാണ് ഇതിന്‍റെ ഉപയോഗം. ഒലീവും ഒരിക്കലും പച്ചയ്ക്ക് കഴിക്കരുത്. പച്ച ഒലീവിലടങ്ങിയിരിക്കുന്ന 'ഒലീറോപിൻ' ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. 

മൂന്ന്...

വെജിറ്റേറിയൻ ആണെങ്കിലും നോണ്‍ വെജിറ്റേറിയൻ ആണെങ്കിലും ഒരുവിധം എല്ലാവര്‍ക്കും ഇഷ്ടമാണ് കൂണ്‍. കൂണും പച്ചയ്ക്ക് കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ദഹനപ്രശ്നം തുടങ്ങി- ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വരെ ഇത് ഇടയാക്കും.

നാല്...

എല്ലാ വീടുകളിലും ദിവസവും കഴിക്കാനുപയോഗിക്കുന്ന ഒന്നാണ് പാല്‍. വീടുകളിലാണെങ്കില്‍ നന്നായി തിളപ്പിച്ച ശേഷം മാത്രമേ പാല്‍ എടുക്കാറുള്ളൂ. പ്രത്യേകിച്ച് ചായയുണ്ടാക്കാനും മറ്റും. എന്നാല്‍ ജ്യൂസ്, ഷെയ്ക്ക് - തുടങ്ങിയവയ്ക്കെല്ലാം പലരും വേവിക്കാത്ത പാലാണ് ഉപയോഗിക്കാറ്. സാല്‍മോണെല്ല, ഇ-കോളി തുടങ്ങിയ അപകടകാരികളായ ബാക്ടീരിയികള്‍ വേവിക്കാത്ത പാലില്‍ ഉണ്ടായിരിക്കും. മാരകമായ അസുഖങ്ങള്‍ക്കുള്ള സാധ്യതകളാണ് ഇത് തുറന്നിടുന്നത്.

അഞ്ച്...

ബീന്‍സാണ്, പാകം ചെയ്യാതെ കഴിച്ചാല്‍ പണി കിട്ടാന്‍ സാധ്യതയുളള മറ്റൊരു സാധനം. അപകടകാരിയായ ഒരു തരം അമിനോ ആസിഡാണ് ബീന്‍സില്‍ നിന്ന് വെല്ലുവിളിയുര്‍ത്തുന്നത്. പാകം ചെയ്യാനാണെങ്കില്‍ പോലും നന്നായി വെള്ളത്തില്‍ മുക്കി അല്‍പനേരം വച്ച ശേഷം മാത്രമേ ബീന്‍സ് ഉപയോഗിക്കാവൂ. 

ആറ്...

വഴുതനങ്ങയും പാകം ചെയ്യാതെ കഴിച്ചാൽ ഒരുപക്ഷേ പ്രശ്നമായേക്കും. ഇതിലടങ്ങിയിരിക്കുന്ന 'സൊലാനൈൻ' ആണ് അപകടകാരി. ന്യൂറോ- പ്രശ്നങ്ങള്‍ക്കോ വയറ് സംബന്ധമായ പ്രശ്നങ്ങള്‍ക്കോ ആണ് ഇത് കാരണമാവുക. 

ഏഴ്...

ആരോഗ്യകരമായ ഡയറ്റിലെ ഒരു പ്രധാന ഘടകമാണ് മുട്ട. പുഴുങ്ങിയും വാട്ടിയും പച്ചയ്ക്കുമെല്ലാം മുട്ട കഴിക്കാവുന്നതാണ്. ഇതെല്ലാം ശരീരത്തിന് നല്ലതുതന്നെ. എന്നാല്‍ മുട്ട പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഒന്ന് കരുതണം. പാലിന്‍റെ കാര്യത്തിൽ പറഞ്ഞതുപോലെ അപകടകാരികളായ ചില ബാക്ടീരിയകൾ ഇതിലും കാണാൻ സാധ്യതയുണ്ട്. അതിനാൽ പുറത്തുനിന്ന് വാങ്ങുന്ന മുട്ട കഴിവതും വേവിച്ച് കഴിക്കാൻ ശ്രമിക്കുക. വീട്ടിൽ നിന്നുള്ള നാടൻ മുട്ടയാണെങ്കിൽ അപകടസാധ്യത കുറവാണ്. 

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ