സ്വീറ്റ് സ്പ്രിങ് റോൾ തയ്യാറാക്കാം

Published : Oct 07, 2018, 09:01 AM ISTUpdated : Oct 07, 2018, 09:04 AM IST
സ്വീറ്റ് സ്പ്രിങ് റോൾ തയ്യാറാക്കാം

Synopsis

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് സ്വീറ്റ് സ്പ്രിങ് റോൾ.വ്യത്യസ്‌ത രുചിയുള്ളതും വളരെ മധുരമുള്ളതുമായ സ്റ്റാർട്ടറാണ് ഇതെന്ന് പറയാം. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്. സ്വീറ്റ് സ്പ്രിങ് റോൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ആദ്യം ഫില്ലിം​ഗിന് വേണ്ട ചേരുവകൾ:

മുരിങ്ങയില - 2 കപ്പ്
പഞ്ചസാര - 2 ടേബിൾ സ്പൂൺ
തേങ്ങാപ്പീര - 1 കപ്പ്

ആട്ട - 2 കപ്പ്
എണ്ണ -  ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന് 

ആദ്യം മുരിങ്ങയില ചീനച്ചട്ടിയിൽ ഇട്ടു നന്നായി വഴറ്റുക. എണ്ണയുടെ ആവശ്യം ഇല്ല.  വരണ്ടു കഴിയുമ്പോൾ വാങ്ങി വെക്കണം. ചൂട് മാറിക്കഴിയുമ്പോൾ പഞ്ചസാരയും തേങ്ങാപ്പീരയും ചേർത്തു നന്നായി ഇളക്കി പിടിപ്പിക്കണം. 

ആട്ട പൊടി കാൽ ടീസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്തു ചപ്പാത്തി  മാവ് പരുവത്തിൽ കുഴച്ചു എടുക്കണം.  എന്നിട്ടു ഉരുളകൾ ആക്കി പരത്തി  എടുക്കണം. 

പരത്തിയ ഉരുളകൾ സ്ക്വായർ ആകൃതിയിൽ മുറിച്ചെടുക്കണം.  അതിന്റെ നടുക്ക് ഫില്ലിംഗ് വെച്ച് സ്പ്രിങ് റോൾ പോലെ  ചുരുട്ടി അരികിൽ വെള്ളം തൊട്ടു  ഒട്ടിച്ചു എടുക്കണം. ശേഷം എണ്ണയിൽ മൊരിച്ചെടുക്കുക.

സ്വീറ്റ് സ്പ്രിങ് റോൾ റെഡി തയ്യാറായി. ഏതെങ്കിലും ജാം കൂട്ടി കഴിക്കാൻ ഈ വിഭവം അടിപൊളിയാണ്.

തയ്യാറാക്കിയത്: നീനു സാംസൺ 

PREV
click me!

Recommended Stories

ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്