ലിംഗമാറ്റത്തിന് വിധേയമാകുന്ന യുവാവിന് സ്വന്തം കുഞ്ഞിന്റെ അമ്മയാകണം!

Web Desk |  
Published : Aug 25, 2016, 02:23 AM ISTUpdated : Oct 05, 2018, 01:08 AM IST
ലിംഗമാറ്റത്തിന് വിധേയമാകുന്ന യുവാവിന് സ്വന്തം കുഞ്ഞിന്റെ അമ്മയാകണം!

Synopsis

നമ്മുടെ കൊച്ചിയില്‍ നിന്നാണ് ഏറെ കൗതുകം ഉണര്‍ത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ഫെര്‍ട്ടിലിറ്റി സെന്ററിലാണ് യുവാവ് ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നത്. ഇതിന് മുന്നോടിയായുള്ള മരുന്നുകള്‍ കഴിച്ചുതുടങ്ങി. ഹോര്‍മോണ്‍ ചികില്‍സയും തുടങ്ങിയിട്ടുണ്ട്. മരുന്നുകളുടെയും ഹോര്‍മോണ്‍ ചികില്‍സയുടെയും ഫലമായി യുവാവിന്റെ ബീജം വൈകാതെ നശിക്കാന്‍ തുടങ്ങുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ബീജം, കൊച്ചിയിലെ സ്‌പേം ബാങ്കില്‍ സൂക്ഷിക്കാന്‍ യുവാവ് തീരുമാനിച്ചത്. ഭാവിയില്‍ ഇതേ ബീജം ഉപയോഗിച്ച് സ്വന്തം കുഞ്ഞിന്റെ അമ്മായാകാമെന്ന പ്രതീക്ഷയിലാണ് യുവാവ്. അതേസമയം ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീ ആയി മാറിയാലും ഗര്‍ഭം ധരിക്കാനാകില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാടക ഗര്‍ഭപാത്രത്തിലൂടെ തന്റെ മോഹം സാധിക്കാമെന്ന പ്രതീക്ഷയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കണ്ണൂര്‍ സ്വദേശിയായ യുവാവ് പറയുന്നു. എന്നാല്‍ വാടക ഗര്‍ഭപാത്രങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടുതന്നെ യുവാവിന്റെ ആഗ്രഹം സഫലമാകുമോയെന്ന് കാത്തിരുന്ന് കാണണം.

കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം
ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ