
ഡോര്‍മുണ്ട്: ലൈംഗിക കളിപ്പാട്ടങ്ങളുടെ ഉപയോഗം യൂറോപ്പില്‍ കൂടിവരുന്നു എന്നാണ് പഠനം. സ്ത്രീ, പുരുഷ രൂപത്തിലുള്ള പാവകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെ. ലൈംഗിക വ്യാപാരം നിയമവിധേയമാണ് ജര്‍മ്മനി പോലുള്ള രാജ്യങ്ങളില്‍ സെക്സ് പാവകളുടെ വേശ്യാലയങ്ങളാണ് തുറക്കപ്പെടുന്നത്. യഥാര്‍ത്ഥ ലൈംഗിക വ്യാപരികളെ വെല്ലുന്ന സെക്‌സ് ടോയ്‌സ് പ്രവര്‍ത്തിക്കുന്ന വേശ്യാലയങ്ങള്‍ ജര്‍മ്മനിലും അടുത്തിടെ തുറന്നിട്ടുണ്ട്.
ഡോര്‍മുണ്ടിലാണ് ഈവ്‌ലൈന്‍ സ്‌ക്വാര്‍സ് എന്ന 29കാരി വേശ്യാലയം തുടങ്ങിയത്. 11 സിലിക്കണ്‍ ലവ് ഡോളുകളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഓരോ പാവകള്‍ക്കും പ്രത്യേകം പേര് നല്‍കിയിട്ടുണ്ട്. ഓരോ പാവകള്‍ക്കും ആവശ്യക്കാരേറെയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവും ശരീരഘടനയുമാണ് സെക്‌സ് ടോയ്കളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നത്.
ഡോര്‍മുണ്ടിലെ വേശ്യാലയത്തിലെ അഞ്ച് സ്‌റ്റോണ്‍ സെക്‌സ് പാവകള്‍ ഏഷ്യയില്‍ നിന്ന് കൊണ്ടുവന്നതാണ്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില. വ്യത്യസ്തമായ ഉയരവും നിറവും അളവുകളും വ്യത്യസ്തമാണ്. എത്തുന്ന ഓരോ ഇടപാടുകാരുടേയും സംതൃപ്തിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഓരോ പാവകള്‍ക്കും ദിവസത്തില്‍ പന്ത്രണ്ട് ആവശ്യക്കാരുണ്ട്. മണിക്കൂറിന് 71 പൗണ്ടാണ് നിരക്ക്.
വിവിധ പ്രായത്തിലുള്ളവരും ഉന്നത പദവികള്‍ വഹിക്കുന്നവരും ഇവിടെ ഇടപാടുകാരാണ്. ഭാര്യമാരുടെ സമ്മതത്തോട് കൂടിയാണ് പലരും വേശ്യാലയത്തില്‍ എത്തുന്നത്. ഭര്‍ത്താക്കന്‍മാര്‍ ഡോളുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യമാര്‍ പുറത്ത് വാഹനത്തില്‍ കാത്തിരിക്കും. ഭാര്യമാര്‍ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായാണ് കാണുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam