ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്മസ് സ്പെഷ്യൽ കേക്ക് റെസിപ്പികൾ. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
വേണ്ട ചേരുവകൾ
മൈദ പൊടി 1 കപ്പ്
ബാക്കിങ് പൗഡർ 1/2 ടീസ്പൂൺ
പാൽ പൊടി 2 ടേബിൾ സ്പൂൺ
കോൺ ഫ്ളർ 1 ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ 1/4 കപ്പ്
മുട്ട 2
ഉപ്പ് ഒരു നുള്ള്
കശുവണ്ടി 2 ടേബിൾ സ്പൂൺ
ബദാം 2 ടേബിൾ സ്പൂൺ
ട്യൂട്ടി ഫ്രൂട്ടി 4 ടേബിൾ സ്പൂൺ
ക്രീം 1 കപ്പ്
വാനില എസ്സെൻസ് 2 ടീസ്പൂൺ
ഫുഡ് കളർ ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
മൈദയും ബാക്കിങ് പൌഡറും, കോൺ ഫ്ലവറും, പാൽപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തിട്ട് അരിച്ചു മാറ്റി വയ്ക്കുക. ഇതിലേക്ക് മുട്ടയും, വാനില അസ്സെൻസ്സും ഓയിലും പൊടിച്ച പഞ്ചസാരയും ചേർത്തിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.ശേഷം അരിച്ചു മാറ്റി വച്ച മൈദയുടെ കൂട്ട് കുറച്ചു കുറച്ചായിട്ട് ചേർത്ത് മിക്സ് ചെയ്യുക.
പിന്നീട് ഒരു ബൗളിലേക്ക് ബദാം, അണ്ടി പരിപ്പ്, ട്യൂട്ടി ഫ്രൂട്ടി,1 ടേബിൾ സ്പൂൺ മൈദയും ചേർത്തിട്ടു മിക്സ് ചെയ്യുക. ഈ കൂട്ട് മാറ്റി വച്ച കേക്ക് കൂട്ടിലേക്കു ചേർത്ത് യോജിപ്പിക്കുക.പിന്നീട് മുകളിൽ കുറച്ചു നട്സ് കൂടി ഇടുക.ശേഷം ഈ കൂട്ട് ബട്ടർ പേപ്പർ ഇട്ട കേക്ക് ടിണ്ണിലേക്കോ അലുമിനിയം പാത്രത്തിലേക്കോ ഒഴിച്ചിട്ടു ഒന്ന് ടാപ് ചെയ്തു കൊടുക്കാം. ശേഷം പ്രീ ഹീറ്റ് ചെയ്യത് വച്ച അലൂമിനിയം പാത്രത്തിലേക്കു ഒരു തെരിക ഉള്ളിൽ വച്ചിട്ട് ഈ കേക്ക് ട്ടിൻ ഇറക്കി വച്ചിട്ട് അലുമിനിയം പാത്ര അടച്ചു വയ്ക്കുക.
തീ സിമ്മിലിട്ടു 1 മണിക്കൂർ 25 മിനുട്ട് ബേക്ക് ചെയ്യുക. ശേഷം 1കപ്പ് ക്രീമിൽ വാനില അസ്സെൻസ്സ്, കളറും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്യുക. ശേഷം 3 ലേയറായിട്ടു കേക്ക് കട്ട് ചെയ്തു അതിലേക്കു ഷുഗർ സിറുപ്പും ഒഴിച്ച് ക്രീം ഫിൽ ചെയ്തെടുക്കുക. മുകളിൽ കേക്കിന്റെ നടു ഭാഗത്തായിട്ട് ഒരു ടോൾ രൂപം വച്ചിട്ട് ചുറ്റും ഫ്ലവർ നോസിൽ കൊണ്ട് ഡിസൈൻ ചെയ്യുക.


