സ്വര്‍ണ്ണം തൂവിയ ഐസ്‌ക്രീം; വില കേട്ടാല്‍ ഞെട്ടുമെങ്കിലും സംഗതി കിടിലമെന്ന് ശില്‍പ ഷെട്ടി...

By Web TeamFirst Published Nov 12, 2018, 5:34 PM IST
Highlights

24 കാരറ്റ് സ്വര്‍ണ്ണം മുകളിലായി തൂവിയിട്ടിരിക്കുന്ന ഒരു കോണ്‍ ഐസ്‌ക്രീമാണ് ശില്‍പ പരിചയപ്പെടുത്തുന്നത്. കാഴ്ചയ്ക്കും കഴിക്കാനും ഈ ഐസ്‌ക്രീം 'സ്വര്‍ഗീയ'മാണെന്നാണ് താരം അവകാശപ്പെടുന്നത്

ഹോങ്കോംഗ്: കുടുംബത്തോടൊപ്പം വിദേശ ടൂറിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. തന്റെ ഏത് വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ശില്‍പ ഇക്കുറി ഹോംങ്കോംഗില്‍ നിന്നൊരു സ്‌പെഷ്യല്‍ ഐസ്‌ക്രീമിന്റെ വിശേഷവുമായാണ് ഇന്‍സ്റ്റാ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. 

24 കാരറ്റ് സ്വര്‍ണ്ണം മുകളിലായി തൂവിയിട്ടിരിക്കുന്ന ഒരു കോണ്‍ ഐസ്‌ക്രീമാണ് ശില്‍പ പരിചയപ്പെടുത്തുന്നത്. കാഴ്ചയ്ക്കും കഴിക്കാനും ഈ ഐസ്‌ക്രീം 'സ്വര്‍ഗീയ'മാണെന്നാണ് താരം അവകാശപ്പെടുന്നത്. ഐസ്‌ക്രീം വില്‍ക്കുന്ന സ്റ്റാളില്‍ പോയി, അത് വാങ്ങിക്കഴിച്ചുകൊണ്ടിരിക്കെ തന്നെ അഭിപ്രായം പറയുന്ന കൊച്ചുവീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

വനില തന്നെയാണ് ഇതിന്റെ പ്രധാന കൂട്ടെങ്കിലും സ്വര്‍ണ്ണം തൂവിയതുകൊണ്ടോ എന്തോ ഇതിന്റെ വിലയല്‍പം കടുത്തതാണ്. ഏതാണ്ട് ആയിരം രൂപയാണ് ഒരെണ്ണത്തിന്റെ വില. ഹോങ്കോംഗില്‍, ഇത്തരം വില കൂടിയ ഡെസര്‍ട്ടുകള്‍ മാത്രം വില്‍പന നടത്തുന്ന സ്റ്റോളിലാണ് ഈ 'സ്വര്‍ണ്ണ ഐസ്‌ക്രീം' ഉള്ളത്. ആരാധകര്‍ക്ക് സ്റ്റാളിന്റെ വിലാസം സഹിതമുള്ള വിവരങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റ പോസ്റ്റ്. 

 

click me!