'ഇത് നിങ്ങള്‍ക്ക് സംഭവിക്കാതിരിക്കട്ടെ';നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

Published : Nov 10, 2018, 11:50 AM ISTUpdated : Nov 10, 2018, 04:51 PM IST
'ഇത് നിങ്ങള്‍ക്ക് സംഭവിക്കാതിരിക്കട്ടെ';നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

Synopsis

നഖത്തിന് മോടി കൂട്ടാനുള്ള ശ്രമത്തിനിടയില്‍ പത്തൊമ്പതുകാരിക്ക് ഗുരുതര പൊള്ളലേറ്റു. നെയില്‍ പോളിഷ് തുടച്ച് മാറ്റുന്നതിന് ഉപയോഗിച്ച റിമൂവറിന് തീ പിടിച്ചാണ് അപകടം. മായ എഡ്വാര്‍ഡ്സ് എന്ന പത്തൊമ്പതുകാരിക്കാണ് നെയില്‍ പൊളീഷ് റിമൂവറിന് തീപിടിച്ച് ഗുരുതര പൊള്ളലേറ്റത്.

ഗ്ലെന്‍ഫീല്‍ഡ്:  നഖത്തിന് മോടി കൂട്ടാനുള്ള ശ്രമത്തിനിടയില്‍ പത്തൊമ്പതുകാരിക്ക് ഗുരുതര പൊള്ളലേറ്റു. നെയില്‍ പോളിഷ് തുടച്ചുമാറ്റുന്നതിന് ഉപയോഗിച്ച റിമൂവറിന് തീ പിടിച്ചാണ് അപകടം. മായ എഡ്വാര്‍ഡ്സ് എന്ന പത്തൊമ്പതുകാരിക്കാണ് നെയില്‍ പൊളീഷ് റിമൂവറിന് തീപിടിച്ച് ഗുരുതര പൊള്ളലേറ്റത്. ലണ്ടനിലാണ് സംഭവം.  

നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്. ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയുടെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. 

മായയ്ക്ക് ലെയ്സ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ഗുരുതര പൊള്ളലിനുള്ള ചികില്‍സ പുരോഗമിക്കുകയാണ്. നെയില്‍ പോളിഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നെയില്‍ പോളിഷുകളിലെ ഒരു പ്രധാന ഘടകമാണ് അസെറ്റോണ്‍. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് അതില്‍ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് ഉചിതമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ