ആരും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു സംഭവം; ഞെട്ടിക്കുന്ന വിവാഹ വീഡിയോ ടീസര്‍ കാണാം

Web Desk |  
Published : Jul 09, 2018, 03:26 PM ISTUpdated : Oct 02, 2018, 06:47 AM IST
ആരും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു സംഭവം; ഞെട്ടിക്കുന്ന വിവാഹ വീഡിയോ ടീസര്‍ കാണാം

Synopsis

നവവരനും വധുവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് സംഭവം ടീസറില്‍ ഉള്‍പ്പെടുത്തി

വിവാഹ വീഡിയോകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എന്നതില്‍ കവിഞ്ഞ് പൊതുവായി കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഒന്നായി ഇന്ന് മാറിയിരിക്കുന്നു. വിവാഹ ഷൂട്ടിനിടെയുണ്ടായ രസകരമായ സംഭവങ്ങളും അബദ്ധങ്ങളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമാകാറുണ്ട്.

എന്നാല്‍ ഈ വീഡിയോ അല്‍പം വ്യത്യസ്തമാണ്. കല്ല്യാണച്ചെറുക്കനും പെണ്ണും വിവാഹ വസത്രത്തില്‍ ഒരുങ്ങി, ക്യാമറയ്ക്ക് മുമ്പില്‍ ചുറുചുറുക്കോടെ ചിരിക്കുകയും സംസാരിക്കുകയും പ്രണയാതുരരായി നില്‍ക്കുകയും ചെയ്യുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായ സംഭവമുണ്ടായത്.

 

തലനാരിഴയ്ക്കാണ് പൊട്ടി വീണ മരത്തടിയില്‍ നിന്ന് രണ്ടുപേരും രക്ഷപ്പെട്ടത്. തങ്ങളുടെ സ്‌നേഹം ആ മരത്തിനെക്കാള്‍ ശക്തമാണ്, അത് എല്ലാക്കാലവും നിലനില്‍ക്കുമെന്ന് പറഞ്ഞാണ് ഇരുവരും വിവാവ വീഡിയോ ടീസര്‍ അവസാനിപ്പിച്ചത്. 'ഫ്രെഡി ഹെര്‍ണാണ്ടെസ് ഫോട്ടാഗ്രഫി ആന്റ് മീഡിയ'യാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ