
ഹെെഹീൽ ചെരിപ്പ് ഉപയോഗിക്കുന്നവരാണ് ഇന്ന് അധികവും. സ്ത്രീകൾക്ക് ആത്മവിശ്വാസവും ആകർഷണവും നൽകുന്നതാണ് ഹെെഹീൽ ചെരിപ്പുകൾ. എന്നാൽ ഹെെഹീൽ ചെരിപ്പുകൾ ധരിക്കുന്നതിന്റെ ചില ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഹെെഹീൽ ചെരിപ്പ് ഉപയോഗിച്ചാലുള്ള ചില ദോഷങ്ങൾ എന്തൊക്കെയാണെന്നോ.
1. മധ്യവയസ്കർ ഒരിക്കലും ഹൈഹീൽ ചെരിപ്പുകൾ ഉപയോഗിക്കരുത്. ഹൈ ഹീൽസ് കാൽമുട്ടുകൾക്ക് സമ്മർദം കൂട്ടുമെന്നതിനാൽ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടും.
2. ശരീരഭാരം ക്രമമാക്കി നിർത്തുന്നതിൽ പാദത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇത്തരം ചെരിപ്പുകളുടെ സ്ട്രാപ്പ് എല്ലു വളർച്ചയുണ്ടാക്കാൻ കാരണമാകും. ഇത്തരം ചെരിപ്പുകൾ ഉപയോഗിക്കുമ്പോൾ പാദത്തിലൂന്നി നടക്കേണ്ടി വരും.
3. ഹൈഹീൽ ചെരിപ്പുകൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും ബാലൻസ് തെറ്റാൻ കാരണമാകും. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടത്തെ കുറയ്ക്കാൻ കാരണമാകും.
4. കഴിവതും മുൻവശം തുറന്ന ചെരിപ്പുകൾ ധരിക്കുക. മുൻഭാഗം മൂടിയ ചെരിപ്പുകൾ പെരുവിരലിന് വീക്കവും വേദനയും ഉണ്ടാക്കും.
5. മിക്ക സ്ത്രീകൾക്കും ഇന്ന് നടുവേദന ഉണ്ട്. അതിന് പ്രധാനകാരണം ഹെെഹീൽ ചെരിപ്പ് തന്നെയാണ്. ഹെെഹീൽ ചെരിപ്പ് കൂടുതൽ നടുവേദന ഉണ്ടാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam