
പ്രണയിക്കാത്തവരായി ആരുമില്ല. ചിലര്‍ക്ക് പ്രണയം ജീവിത പങ്കാളിയെ കണ്ടെത്താനുള്ള വഴിയാണ്. രണ്ടുപേർക്കിടയിൽ നിലനിൽക്കുന്നത് പ്രണയമാണോ പരസ്പരമുള്ള സ്നേഹബന്ധമാണോ എന്ന് പോലും മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയില്ല. എന്നിരുന്നാലും പെരുമാറ്റം, പേടിയില്ലായ്മ, മറച്ചുവെക്കാനുള്ള പ്രവണത തുടങ്ങിയവയിലൂടെ ഇതിന്റെ അടയാളങ്ങൾ വായിച്ചെടുക്കാനാകും. നിങ്ങൾ പ്രണയത്തിലാണോ എന്നത് പുറത്തറിയിക്കുന്ന ഏതാനും സൂചനകൾ ഇനി വായിക്കാം:
നിങ്ങളുടെ പങ്കാളിയുടെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെയുളള നോട്ടം പ്രണയത്തിന്‍റെ സൂചനയാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുമ്പോള്‍ കാര്യമില്ലാതെ പരിഭ്രമിക്കുന്നത് നിങ്ങൾ പ്രണയ
വഴിയിൽ ആണെന്നതിന്റെ സൂചനയാണ്. രണ്ട് പേർക്കുമിടയിലെ അസാധാരണമായ നോട്ടം, അറിയാതെയുള്ള നോട്ടം എന്നിവയെല്ലാം ലക്ഷണങ്ങളാണ്. കണ്ണുകളുടെ അറിയാതെയുള്ള കണ്ടുമുട്ടൽ ശക്തമായ പ്രണയ സാന്നിധ്യമെന്നാണ് പഠനങ്ങൾ പറയുന്നത്.
എല്ലാകാര്യങ്ങളും നിങ്ങളുടെ മനസിന് അതീതമെന്ന തോന്നൽ ഈ സന്ദർഭത്തിന്റെ സൂചനയാണ്. മനസ്സ് എങ്ങോട്ടോ പറക്കുന്ന പോലെ തോന്നുക. ഒരു വ്യക്തി പ്രണയത്തിലായാൽ അയാളുടെ മസ്തിഷ്കം കൊക്കയിൻ ഉപയോഗിച്ചയാളുടെ അവസ്ഥയിലാകുമെന്ന് കിൻസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നു.
നിങ്ങൾ എന്തുചെയ്താലും നിങ്ങളുടെ ചിന്ത അവരിലേക്കും വഴുതിമാറും. മസ്തിഷ്കം ഒരുതരം ‘പ്രണയ ഔഷധം’ പുറത്തുവിടുന്നുവെന്നാണ് വിദഗ്ദർ പറയുന്നത് പ്രണയിക്കുന്നവരോടുള്ള ആസക്തി വർധിപ്പിക്കുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു ഇൗ ഘട്ടത്തിൽ. പ്രണയരസതന്ത്രമാണ് ഇരുവർക്കുമിടയിൽ പ്രവർത്തിക്കുക.
അനശ്വരം എന്ന സങ്കൽപ്പം പലപ്പോഴും അനേകം ദുഃഖം, പ്രണയാർദ്ര ഗാനങ്ങൾ എന്നിവയെല്ലാം ചേരുമ്പോഴായിരിക്കും. എന്നാൽ പ്രണയിക്കുന്നവരുടെ സന്തോഷം എന്ന വികാരം
ഉയരുന്നത് നിങ്ങൾ പ്രണയത്തിൽ ആയി കഴിഞ്ഞുവെന്നതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. പങ്കാളിയുടെ ജീവിതം സന്തോഷപ്രദമാകാൻ നിങ്ങൾ എന്തും ചെയ്യാന്‍ തയാറാകുന്നത് ആരോഗ്യകരമായ ബന്ധത്തിനുള്ള തെളിവായി കാണുന്നു. അനുകമ്പാർഹമായ സ്നേഹം ആരോഗ്യകരമായ ബന്ധത്തിനുള്ള വലിയ തെളിവാണെന്ന് പഠനങ്ങൾ പറയുന്നു.
പ്രണയത്തിലാകുന്ന സന്ദർഭത്തിൽ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കും. ഈ ഘട്ടത്തിൽ ഇതിന് വഴിവെക്കുന്ന കോർട്ടിസോൾ ഹോർമോൺ മസ്തിഷ്കം പുറപ്പെടുവിക്കും. ഇത് നിങ്ങളിൽ ക്ഷേഭം വളർത്തിയേക്കും.
ആകസ്മികമായി പ്രണയത്തിലായാൽ നിങ്ങളെ പരിസരം കൂടുതൽ വേദനിപ്പിക്കില്ല. ഇഷ്ടപ്പെടുന്നവരുടെ ഫോട്ടോ കാണുന്നതോടെ പലർക്കും വേദനകൾ മറക്കാനും കുറയാനും 40 ശതമാനം വരെ വഴിവെക്കുന്നുവെന്നാണ് സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നത്. കടുത്ത വേദന അനുഭവിക്കുന്നവർക്ക് ഇത് 15 ശതമാനം വരെ കുറയും.
നിങ്ങളുടെ പ്രണയ പങ്കാളിയുടെ സന്തോഷത്തിനായി നിങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യാനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും ഇൗ ശ്രമം തുടരും. പ്രണയം തുടങ്ങിയാൽ വ്യക്തിയുടെ താൽപര്യങ്ങളിലും ഇഷ്ടങ്ങളിലും വ്യക്തിത്വത്തിലും മാറ്റം കാണുമെന്ന് പഠനങ്ങൾ പറയുന്നു.
പ്രണയത്തിലാവുന്നവരുടെ ഹൃദയസ്പന്ദനങ്ങളിൽ പോലും പൊരുത്തമുണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ പ്രകാരം പ്രണയിക്കുന്നവരുടെ ഒരേ താളത്തിൽ ആയിരിക്കും സ്പന്ദിക്കുകയെന്ന് പറയുന്നു.
പ്രണയത്തിലൂടെ ലഭിക്കുന്നത് പ്രിയമുള്ള കൂട്ടുകാരനെ/കൂട്ടുകാരിയെ കൂടിയാണ്. പ്രണയത്തിലാകുന്നവർക്ക് ശാരീരിക അസുഖങ്ങൾ വന്നാൽ അതേ അളവിൽ ആകാംഷയും പരിമുറുക്കവും പങ്കാളികളിൽ ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. സുഖമാകുന്നത് വരെ ഇതുതുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam