മുഖത്തുണ്ടാകുന്ന ദ്വാരങ്ങള്‍; വീട്ടില്‍ പരീക്ഷിക്കാം ഈ 5 മാര്‍ഗങ്ങള്‍

Published : Aug 04, 2018, 11:30 AM ISTUpdated : Aug 04, 2018, 01:05 PM IST
മുഖത്തുണ്ടാകുന്ന ദ്വാരങ്ങള്‍; വീട്ടില്‍ പരീക്ഷിക്കാം ഈ 5 മാര്‍ഗങ്ങള്‍

Synopsis

മുഖക്കുരു പോലെ തന്നെ പ്രശ്നക്കാരാണ് മുഖത്തുണ്ടാകുന്ന ദ്വാരങ്ങളും. വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഒരു പരിധി വരെ ഇതിനെ ചെറുക്കാം

മുഖക്കുരു പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് മുഖത്തുണ്ടാകുന്ന ദ്വാരങ്ങളും. അല്‍പം വലിയ ദ്വാരങ്ങളാണെങ്കില്‍ പറയാനില്ല, ചെറുതല്ലാത്ത പ്രശ്‌നങ്ങളാണ് ഇവ മുഖത്തുണ്ടാക്കുക. ഇതിനെ ചെറുക്കാന്‍ വീട്ടില്‍ പയറ്റാവുന്ന ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍ നോക്കാം...

കക്കിരിയും നാരങ്ങയും

കക്കിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള സിലിക്ക അംശങ്ങള്‍ മുഖത്തെ ദ്വാരങ്ങള്‍ അടഞ്ഞുപോകുന്നതിന് സഹായിക്കും. ഇക്കൂട്ടത്തില്‍ നാരങ്ങ കൂടി ചേര്‍ത്താല്‍ വളരെ നല്ലതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ കക്കിരി നീരിനൊപ്പം ഒരു സ്പൂണ്‍ നാരങ്ങ നീര് എന്ന അളവില്‍ ചേര്‍ത്ത് മുഖത്ത് തേക്കാം. ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതി. 

പഴത്തൊലി

പഴത്തൊലിയിലടങ്ങിയിരിക്കുന്ന ലൂട്ടിനും പൊട്ടാസ്യവും മുഖത്തെ തൊലിയെ പരിപോഷിപ്പിക്കും. ഇതിനായി പഴത്തൊലിയെടുത്ത് മുഖത്ത് വട്ടത്തില്‍ അമര്‍ത്തി മസാജ് ചെയ്യുകയാണ് വേണ്ടത്. പതിനഞ്ച് മിനുറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

മുള്‍ട്ടാണി മിട്ടി

മുഖത്തെ ദ്വാരങ്ങള്‍ അടയ്ക്കാനും പൊളിഞ്ഞിളകിയിരിക്കുന്ന നശിച്ച തൊലിയടരുകള്‍ ഇളക്കിക്കളയാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. ഒരു സ്പൂണോളം മുള്‍ട്ടാണി മിട്ടി വെള്ളത്തില്‍ കലര്‍ത്തി മുഖത്ത് തേക്കുക. ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കലെങ്കിലും മുള്‍ട്ടാണി മിട്ടി തേക്കുന്നതിലൂടെ മുഖത്ത് ദ്വാരങ്ങള്‍ വീഴുന്നതിനെ ചെറുക്കാം.

മഞ്ഞള്‍

മഞ്ഞള്‍ സൗന്ദര്യവര്‍ധക വസ്തുവെന്നതിനെക്കാള്‍ ഒരു മരുന്നായാണ് കരുതപ്പെടുന്നത്. മുഖത്തെ ദ്വാരങ്ങളില്‍ കഴിയുന്ന ബാക്ടിരീയകളെ കൊല്ലുകയാണ് ഇതിന്റെ ധര്‍മ്മം. ഒരു സ്പൂണ്‍ മഞ്ഞള്‍ വെള്ളത്തില്‍ കലര്‍ത്തി മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനുറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. 

ഓട്‌സും പാലും

ഓട്‌സും പാലും നല്ല ബ്രേക്ക്ഫാസ്റ്റ് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഇത് മികച്ചതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സും ഒരു ടേബിള്‍ സ്പൂണ്‍ പാലും നന്നായി ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങിയ ശേഷം വിരലുകള്‍ കൊണ്ട് മുഖമാകെ മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയെടുക്കാം.
 

PREV
click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ