ഈ മൊബൈല്‍ ആപ്പുകള്‍ നിങ്ങളുടെ ഡിപ്രഷന്‍ കുറയ്ക്കും

By Web DeskFirst Published Sep 23, 2017, 9:28 AM IST
Highlights

വാഷിംങ്ങ്ടണ്‍: ലോകത്ത് മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ മാനസിക പ്രശ്നമാണ് ഡിപ്രഷന്‍. രോഗമെന്നതിലുപരി ഡിപ്രഷന്‍ ഒരു മാനസികാവസ്ഥയാണെന്ന് പറയാം. എന്നാല്‍ ഇനി മുതല്‍ ഡിപ്രഷനെ പേടിക്കേണ്ടതില്ല. ഡിപ്രഷന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കിയാല്‍ മതി.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ കോളേജ് അടക്കം ആസ്ട്രേലിയയിലെ പല പ്രമുഖ യൂണിവേഴ്സിറ്റികളും ഒന്നിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. ഡിപ്രഷനെതിരെ പോരാടുന്ന 18 നും 59 നും ഇടയില്‍ പ്രായമുള്ള 3,400 ആള്‍ക്കാരിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ക്ക് മെന്‍റല്‍ ഹെല്‍ത്ത് ഇന്‍റര്‍വെന്‍ഷന്‍  ആപ്പുകള്‍ അടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുകയായിരുന്നു. ഇത് വ്യക്തികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. ഡിപ്രഷന്‍റെ ലക്ഷണങ്ങള്‍ വരെ ഈ ആപ്പുകള്‍ക്ക് കുറയ്ക്കാന്‍ കഴിയും. 

സന്ദേശങ്ങള്‍ കൈമാറാനോ, ആശയ വിനിമയം നടത്താനോ സഹായിക്കുന്ന മാധ്യമം മാത്രമല്ല ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍. ആവയുടെ ഉപയോഗങ്ങള്‍ പലതാണ്. ഏറ്റവുമൊടുവിലായി ശരീരാരോഗ്യത്തിന്‍റെ കാര്യത്തില്‍ വരെ ഉപഭോക്താവിനെ സഹായിക്കാനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഫോണുകള്‍. 

click me!