കേരളത്തിന്‍റെ എല്ലാ രുചികളും ഒറ്റവിരല്‍ത്തുമ്പില്‍!

Published : Sep 22, 2017, 06:20 PM ISTUpdated : Oct 05, 2018, 12:43 AM IST
കേരളത്തിന്‍റെ എല്ലാ രുചികളും ഒറ്റവിരല്‍ത്തുമ്പില്‍!

Synopsis

വര്‍ദ്ധിച്ചു വരുന്ന യാത്രാവസരങ്ങള്‍ ആളുകളെ ജന്മദേശങ്ങളില്‍ അകറ്റുന്നതാണ് ഇന്നത്തെ പതിവ് കാഴ്‍ച. നമ്മുടെ ഭക്ഷണ, ആരോഗ്യ ശീലങ്ങള്‍ ലോകം ഏറ്റെടുക്കുമ്പോഴും നമുക്ക് അതൊക്കെ എവിടെയോ വച്ച് നഷ്ടമാകുന്നു.  എന്നിട്ടും ജന്മദേശത്തിന്‍റെ ഈ രുചികളൊക്കെ നമ്മില്‍ ശക്തമായി അവേശഷിക്കുന്നുണ്ട്. ഈ തിരച്ചറിവില്‍ നിന്നാണ് മൂന്നു പ്രൊഫഷണലുകള്‍ ജോലി ഉപേക്ഷിച്ച് നേറ്റീവ് സ്പെഷ്യല്‍ എന്ന സംരംഭം തുടങ്ങുന്നത്.

നമ്മുടെ പരമ്പരാഗത മധുരപലഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള രുചിക്കൂട്ടുകളുടെ സ്വപ്നസാക്ഷാത്കാരമാണ് നേറ്റീവ് സ്പെഷ്യല്‍ എന്ന ആശയത്തിനു പിന്നില്‍.  ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ സംരംഭം യാഥാര്‍ത്ഥ്യമായത്. ഇപ്പോള്‍ കേരളത്തില്‍ നിന്നും തമിഴ്‍നാട്ടില്‍ നിന്നുമുള്ള എഴുപതോളം പരമ്പരാഗത മധുരപലഹാരങ്ങളുടെ രുചിയൂറുന്ന ശേഖരം നേറ്റീവ് സ്പെഷ്യലിന് സ്വന്തം. എല്ലാ വിഭവങ്ങളും അതിനു പേരുകേട്ട പ്രദേശങ്ങളിലെ അതേ പരമ്പരാഗത രുചിക്കൂട്ടുകള്‍ തന്നെ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പ്രത്യകത. നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കില്‍ നേറ്റീവ് സ്പെഷ്യലിനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല.

ഇന്ത്യയിലുടനീളവും അമേരിക്ക, യുഎഇ, ബ്രിട്ടന്‍ തുടങ്ങി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും സിംഗപ്പൂരിലുമെല്ലാം ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഓര്‍ഡര്‍ ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെവിടെയും പലഹാരപ്പൊതികള്‍ ലഭിക്കും. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയ പലഹാരപ്പൊതികള്‍ നിങ്ങളെ തേടിയെത്താന്‍ കേവലം അഞ്ച് ദിവസം മാത്രം മതിയെന്നതും ശ്രദ്ധേയം.

ഇവിടെ ക്ലിക്ക് ചെയ്യൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ