
ഏതൊരാളും ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് സൗന്ദര്യസംരക്ഷണം. ഇക്കാര്യത്തിന് ഏറെ സമയവും പണവും ചെലവിടുന്നവരുണ്ട്. എന്നാല്‍ നമ്മളുടെ ചില മോശം ശീലങ്ങള്‍ ചര്‍മ്മ സൗന്ദര്യം നശിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക് അറിയാം. അത്തരം ചില കാര്യങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കാം...
ഇടയ്‌ക്കിടെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ സ്ഥിരമായി ചൂടുവെള്ളത്തില്‍ ദീര്‍ഘനേരം കുളിക്കുന്നത് നല്ലതല്ല. ചിലരുടെ ചര്‍മ്മം വരളാനും ചുവന്നു തടിക്കാനും ഇത് കാരണമാകും.
മുഖക്കുരു കൈകൊണ്ട് കുത്തിപ്പൊട്ടിക്കുന്നത് വിപരീതഫലമുണ്ടാക്കും. കൂടുതല്‍ മുഖക്കുരു രൂപപ്പെടാന്‍ ഇത് കാരണമാകും.
അമിതമായി കോഫി കുടിച്ചാല്‍ ചര്‍മ്മം വരളുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. ചര്‍മ്മം വരളുന്നതും ചുളിവുകള്‍ വീഴുന്നതും ഒഴിവാക്കാന്‍ കോഫി കുടിക്കുന്നത് കുറയ്‌ക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്.
കുളിക്കാന്‍ സ്ഥിരമായി ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല. ചര്‍മ്മം കൂടുതല്‍ വരണ്ടുപോകാന്‍ ഇത് കാരണമാകും.
ഉച്ചഭക്ഷണം ഉപേക്ഷിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ചര്‍മ്മം വരളാനും, ചുളിവുകള്‍ വീഴാനും ഇത് കാരണമാകും. ഭക്ഷണം ഉപേക്ഷിക്കാതെ, അതില്‍ വിറ്റാമിന്‍ സി(ഓറഞ്ച്, നാരങ്ങ), ബി3(കപ്പലണ്ടി), ഇ(അവാക്കാഡോ), എ(മധുരക്കിഴങ്ങ്) എന്നിവ കൂടുതലായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം വര്‍ദ്ധിക്കും.
ചിലര്‍ സൗന്ദര്‍വര്‍ദ്ധക ഉല്‍പന്നങ്ങള്‍ ഇടയ്‌ക്കിടെ മാറ്റിക്കൊണ്ടിരിക്കും. നല്ല ഉല്‍പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് നല്ലത്.
ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍, ചര്‍മ്മം വരണ്ടുപോകുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. ഇങ്ങനെ ഉണ്ടായാല്‍ പെട്ടെന്ന് പ്രായമേറുന്നതായി തോന്നും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam