ഗൂഗിളിനോട് ഏറ്റവുമധികം ആളുകള്‍ ചോദിച്ച ആരോഗ്യ പ്രശ്നം ഇതാണ്...

By Web TeamFirst Published Oct 9, 2018, 12:29 PM IST
Highlights

നിത്യജീവിതവുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ ഭക്ഷണകാര്യങ്ങള്‍ തേടുന്നത് പോലെ തന്നെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കുന്ന ഒരു വലിയ വിഭാഗവും ഉണ്ട്. ഇതില്‍ ഏതുതരത്തിലുള്ള ആരോഗ്യപ്രശ്നത്തെ കുറിച്ചാണ് ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്തതെന്ന് ഊഹിക്കാമോ?

ഓരോ ദിവസവും എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളാണ് നമ്മള്‍ ഗൂഗിള്‍ ചെയ്ത് നോക്കുന്നത്. ട്രെയിന്‍ സമയം മുതല്‍ രാത്രി അത്താഴത്തിനുണ്ടാക്കേണ്ട കറിയുടെ റെസിപ്പി വരെ പലപ്പോഴും ഗൂഗിളിനോട് ചോദിച്ചാണ് ചെയ്യുന്നത്. ഏത് വിഷയമെന്നൊന്നുമില്ല, ഏത് വിഷയത്തിലുമുള്ള സംശയങ്ങള്‍ ഗൂഗിളിനോട് ചോദിക്കുക തന്നെ. 

നിത്യജീവിതവുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ ഭക്ഷണകാര്യങ്ങള്‍ തേടുന്നത് പോലെ തന്നെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കുന്ന ഒരു വലിയ വിഭാഗവും ഉണ്ട്. ഇതില്‍ ഏതുതരത്തിലുള്ള ആരോഗ്യപ്രശ്നത്തെ കുറിച്ചാണ് ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്തതെന്ന് ഊഹിക്കാമോ? പ്രമേഹം... രക്തസമ്മര്‍ദ്ദം... തൈറോയ്ഡ്... ക്യാന്‍സര്‍.... അങ്ങനെ ഏതുമാകാം ഇല്ലേ?

എന്നാല്‍ ഇതൊന്നുമല്ല ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ അന്വേഷിച്ചത്. 'സ്ട്രെസ്' ആണ് ഗൂഗിളിനോട് കൂടുതല്‍ ആളുകള്‍ അന്വേഷിച്ച ആരോഗ്യപ്രശ്നം. അതായത് പുതിയ ജീവിതരീതികള്‍ വ്യാപകമായി 'സ്ട്രെസ്' ഉത്പാദിപ്പിക്കുന്നുവെന്ന് മിക്കവാറും ആളുകള്‍ മനസ്സിലാക്കുന്നുണ്ട്. തങ്ങള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ വിഷമതകള്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്നുണ്ടാകുന്നതാണോയെന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും ആളുകള്‍ കൂടുതലായി അന്വേഷിക്കുന്നുവെന്നതിന്‍റെ തെളിവാണിത്. 

'സ്ട്രെസ്' കഴിഞ്ഞാല്‍ പിന്നെ, ഉറക്കപ്രശ്നവും, ദഹനപ്രശ്നവുമാണ് ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത മറ്റ് ആരോഗ്യപ്രശ്നങ്ങള്‍. 'സ്ട്രെസ്' മറികടക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ഗൂഗിളില്‍ ധാരാളം അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്.

click me!