പുരുഷന്റെ വാദം തെറ്റാണെങ്കിലും അവര്‍ സമ്മതിക്കാത്തതിന് ഒരു കാരണമുണ്ട്!

By Web DeskFirst Published May 26, 2017, 2:18 PM IST
Highlights

പ്രണയമായാലും വൈവാഹികജീവിതമായാലും എപ്പോഴും സന്തോഷപ്രദമാകണമെന്നില്ല. പല കാര്യങ്ങളിലും പങ്കാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാം. പലപ്പോഴും തര്‍ക്കം രൂക്ഷമാകുകയും ചെയ്യും. എന്നാല്‍ താന്‍ പറയുന്ന കാര്യം തെറ്റാണെങ്കിലും അത് സമ്മതിച്ചുതരാന്‍ ഒരു പുരുഷനും തയ്യാറാകില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സ്‌ത്രീകള്‍ നേരെ തിരിച്ചാണ്. തെറ്റായ കാര്യമാണെങ്കില്‍ അത് പിന്നീട് സമ്മതിക്കാന്‍ സ്‌ത്രീകള്‍ തയ്യാറാകും. സ്വന്തം തെറ്റുകള്‍ പുരുഷന്‍മാര്‍ സമ്മതിച്ചുതരാത്തതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവിലുള്ള കൂടുതല്‍ കാരണമാണ് ചില പുരുഷന്‍മാര്‍ തങ്ങള്‍ പറയുന്നതും ചെയ്യുന്നതുമാണ് ശരിയെന്ന് ധരിക്കുന്നതത്രെ. ഇക്കാര്യം പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. പക്ഷേ, ഭാര്യയുമായോ കാമുകിയുമായോ തര്‍ക്കിക്കുന്ന സമയത്ത്, താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ് എന്ന മട്ടിലായിരിക്കും ഇവരുടെ വാദം. ബിഹേവിയറല്‍ എക്കണോമിക്സ് പ്രൊഫസര്‍ കോളിന്‍ കാമെററുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. സ്വന്തം പുരുഷനുമായി തര്‍ക്കിക്കാന്‍ പോകുന്നതിന് മുമ്പ് ഈ ഹോര്‍മോണ്‍ രഹസ്യം സ്‌ത്രീകള്‍ മനസില്‍വെക്കുന്നത് നന്നായിരിക്കും. തെറ്റായ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പുരുഷനെ തല്‍ക്കാലം തിരുത്തിക്കാന്‍ ശ്രമിക്കാതെ വെറുതെ വിടുക!

click me!