വീട്ടുപകരണങ്ങൾ, ഗ്യാസ് സ്റ്റൗ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടായിരിക്കണം.

വീടിനുള്ളിൽ എപ്പോഴും നല്ല വായുസഞ്ചാരം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ചൂടുകാലത്ത് വീടിനുള്ളിൽ വായുവും ഈർപ്പവും തങ്ങി നിൽക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ഗ്യാസ് ഹീറ്റർ, ഗ്യാസ് സ്റ്റൗ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടായിരിക്കണം. വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഇതാണ്.

Add Asianetnews as a Preferred SourcegooglePreferred

1.ശ്വാസകോശ പ്രശ്നങ്ങൾ

വീടിനുള്ളിൽ ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോൾ ചൂടും ഈർപ്പവും തങ്ങി നിൽക്കുകയും അതുമൂലം പൂപ്പലും പൊടിപടലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും.

2. വീടിനുള്ളിൽ വിഷാംശങ്ങൾ തങ്ങി നിൽക്കാം

ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോൾ വീടിനുള്ളിൽ വിഷവസ്തുക്കൾ തങ്ങി നിൽക്കാനും സാധ്യത കൂടുതലാണ്. ഇത്തരം വസ്തുക്കൾ ഉള്ളിൽ ചെന്നാൽ ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

3. അലർജി പ്രശ്നങ്ങൾ

ശരിയായ വായുസഞ്ചാരം ഇല്ലാതെ വരുമ്പോൾ വീടിനുള്ളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കും. ഇത് തുമ്മൽ, തലവേദന, ജലദോഷം, ഒക്കാനം എന്നിവയ്ക്ക് കാരണമാകുന്നു.

4. അണുക്കൾ ഉണ്ടാകുന്നു

വീടിനുള്ളിൽ വായു തങ്ങി നിൽക്കുന്നത് അണുക്കൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് വീടിനുള്ളിൽ മുഴുവനും അണുക്കൾ പടരാനും കാരണമാകും.

5. മനസികാരോഗ്യത്തിന് ദോഷമാകും

വീടിനുള്ളിൽ ശരിയായ വായുസഞ്ചാരം ഇല്ലാതെ വരുമ്പോൾ നിങ്ങളുടെ മനസികാരോഗ്യത്തെയും നന്നായി ബാധിക്കാൻ സാധ്യതയുണ്ട്.

6. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനാലകൾ അരമണിക്കൂറെങ്കിലും ദിവസവും തുറന്നിടണം. അടുക്കള, ബാത്റൂം എന്നിവിടങ്ങളിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ല വായുസഞ്ചാരം ലഭിക്കാൻ സഹായിക്കുന്നു.