നിലക്കടല കൊളസ്ട്രോള്‍ കുറയ്ക്കും?

By Web DeskFirst Published Jun 11, 2018, 9:36 PM IST
Highlights
  • ചീത്ത കൊളസ്‌ട്രോള്‍ കൂടുമ്പോഴാണ് ഹൃദയാരോഗ്യം അപകടകരമാകുന്നത്. 

കൊളസ്‌ട്രോള്‍ ഒരു അപകടക്കാരനാണ്. ചീത്ത കൊളസ്‌ട്രോള്‍ കൂടുമ്പോഴാണ് ഹൃദയാരോഗ്യം അപകടകരമാകുന്നത്. അതിനാല്‍ കൊളസ്ട്രോളിനെ ഭയപ്പെടണം എന്നര്‍ത്ഥം. കൊളസ്ട്രോള്‍ രോഗികള്‍ ഭക്ഷണക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

നിലക്കടല കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തസമ്മർദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പുതിയ പഠനം. ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റസ്പോൺസിബിൾ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിലകടലയോടൊപ്പം വെളളക്കടലയും ആപ്പിളും കൊളസ്ട്രോൾ കുറയ്ക്കുമെന്ന് കണ്ടെത്തി. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ക്ക് പേടിക്കാതെ ഇനി കടല കഴിക്കാം. ഇവ കൊളസ്ട്രോള്‍ കുറയ്ക്കുക മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുളള സാധ്യതയും കുറയ്ക്കും. 


 

click me!