നെഞ്ചെരിച്ചിലിന് കഴിക്കുന്ന ഗുളികകള്‍ വൃക്കയെ തകരാറിലാക്കുമെന്ന് പഠനം

By Web TeamFirst Published Feb 21, 2019, 3:15 PM IST
Highlights

ഏതാണ്ട് നാല്‍പതിനായിരത്തിലധികം രോഗികളുടെ കേസ് സ്റ്റഡി നടത്തിയ ശേഷമാണ് തങ്ങള്‍ നിഗമനത്തിലേക്കെത്തിയതെന്ന് ഗവേഷകര്‍ പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 'സയിന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്

നെഞ്ചെരിച്ചിലും ഗ്യാസും മാറുന്നതിനായി മിക്കവരും കഴിക്കുന്ന പിപിഎല്‍ (പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റേഴ്‌സ്) മരുന്നുകള്‍ വൃക്കയെ തകരാറിലാക്കിയേക്കുമെന്ന് പുതിയ പഠനം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത എത്രയോ മടങ്ങ് കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഭാഗികമായോ ക്രമേണ പൂര്‍ണ്ണമായോ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാന്‍ ഇത് ഇടയാക്കുമത്രേ. 

അതേസമയം ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ഗ്യാസ് മൂലമുണ്ടാകുന്ന വയറുവേദന, നെഞ്ചെരിച്ചില്‍, അസ്വസ്ഥത എന്നിവയ്ക്ക് ഏറ്റവുമധികം ആളുകള്‍ കഴിക്കുന്നത് ഈ ഇനത്തില്‍ പെടുന്ന ഗുളികകളാണ്. എന്നാല്‍ ഇത് ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് വരുന്നത് ആദ്യമായാണ്. 

ഏതാണ്ട് നാല്‍പതിനായിരത്തിലധികം രോഗികളുടെ കേസ് സ്റ്റഡി നടത്തിയ ശേഷമാണ് തങ്ങള്‍ നിഗമനത്തിലേക്കെത്തിയതെന്ന് ഗവേഷകര്‍ പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 'സയിന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

click me!