കഴുത്തിലെ ക്യാന്‍സര്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web TeamFirst Published Feb 21, 2019, 2:07 PM IST
Highlights

കഴുത്തിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാന കാരണം അമിതമായ പുകവലിയുടെ ഉപയോഗമാണ്.

അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

ക്യാന്‍സര്‍ ശരീരത്തിന്‍റെ പല ഭാഗത്തുമുണ്ടാകാം. അതില്‍ കഴുത്തിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാന കാരണം അമിതമായ പുകവലിയുടെ ഉപയോഗമാണ്. മാത്രവുമല്ല 80 ശതമാനം അര്‍ബുദത്തിന് കാരണവും പുകവലിയാണ്. അതിനാല്‍ പുകവലി കഴിയുന്നതും കുറയ്ക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ കഴുത്തില്‍ കാണപ്പെടുന്ന മുഴയും ക്യാന്‍സറിന് കാരണമാകാം. കഴുത്ത് വേദന, കഴുത്തിലെ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മടക്കരുത്. 

 


 

click me!