
എത്ര കഴിച്ചാലും വിശപ്പടങ്ങുന്നില്ലായെന്ന് തോന്നുന്നവരുണ്ടാകും നമുക്കിടയില്‍. ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍ക്ക് കഴിക്കാം കുഞ്ഞന്‍ വാല്‍നട്ടുകള്‍. വാല്‍നട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിശപ്പിനെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവ് ഈ കുഞ്ഞന്‍ വാല്‍നട്ടിനുണ്ടത്രേ. ഭക്ഷണം അമിതമായി കഴിക്കുന്ന പ്രവണത ഇല്ലാതാക്കാനും വാല്‍നട്ട് സഹായിക്കും..
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസര്‍ ഫാറും സഹപ്രവര്‍ത്തകരുമാണ് കുഞ്ഞന്‍ പരിപ്പിന്‍റെ സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നത്. പൊണ്ണത്തടിയുള്ള പത്ത് പേരിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ദിവസവും ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഒരു നേരം 48 ഗ്രാം വാല്‍നട്ട് ഉള്‍പ്പെടുത്തുകയായിരുന്നു. അതേ ദിവസം തന്നെ നല്‍കുന്ന മറ്റൊരു സമയത്തെ ഭക്ഷണത്തില്‍ വാല്‍നട്ട് ഉള്‍പ്പെടുത്തുകയും ചെയ്യില്ല. പത്ത് പേര്‍ക്കും പല സമയങ്ങളിലാണ് ഭക്ഷണം നല്‍കിയിരുന്നത്. വാല്‍നട്ട് തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ കഴിച്ചവര്‍ക്ക് മുമ്പില്‍ ജങ്ക് ഫുഡ് വെച്ചപ്പോള്‍ അതിനോട് വലിയ രീതിയിലുള്ള താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചില്ല എന്നാണ് പഠനം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam