
അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരമൊന്നാണ് കരിമ്പ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണ് കരിമ്പിന്‍ ജ്യൂസ്. 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പല ഗുണങ്ങളുണ്ട് കരിമ്പിന്‍ ജ്യൂസിന്.
കരിമ്പിന്‍ കൊഴിപ്പ് കുറവാണ് അതിനാല്‍ ശരീരത്തിന് നല്ലതാണ് കരിമ്പിന് മധുരം ഉളളതുകൊണ്ട് ജ്യൂസ് കുടിക്കും മുന്‍പ് മധുരം ചേര്‍ക്കേണ്ടതില്ല എന്നതാണ് കരിമ്പിന്‍റെ ഏറ്റവും വലിയ ഗുണം. കരിമ്പില്‍ ഭക്ഷ്യ നാരുകള്‍ ധാരാളമുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ്സ് ജ്യൂസില്‍ 13 ഗ്രാം ഭക്ഷ്യനാരുകള്‍ ഉണ്ട്.
പെട്ടെന്ന് ശരീരഭാരം കുറയാതിരിക്കാന്‍ പലപ്പോഴും കാരണമാകുന്നത് വീക്കം ഉളളതു കൊണ്ടാകാം. കരിമ്പിന്‍ ജ്യൂസില്‍ ആന്‍റി ഓക്സിഡന്‍റുകളായ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ പ്രതിരോധിക്കുന്നു. അതുപോലെ തന്നെ രക്തത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറച്ച് ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam