ആത്മഹത്യചെയ്യുന്നവരേക്കാൾ പത്തിരട്ടി പേർ ആത്മഹത്യക്ക് ശ്രമിക്കുന്നു

Published : Apr 14, 2017, 01:28 PM ISTUpdated : Oct 05, 2018, 12:43 AM IST
ആത്മഹത്യചെയ്യുന്നവരേക്കാൾ പത്തിരട്ടി പേർ ആത്മഹത്യക്ക് ശ്രമിക്കുന്നു

Synopsis

തിരുവനന്തപുരം: ആത്മഹത്യചെയ്യുന്നവരേക്കാൾ പത്തിരട്ടി പേർ ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ടെന്നാണ് സന്നദ്ധ സംഘടന നടത്തിയ പഠനം. മാനസികപ്രശ്നവും ലഹരി ഉപയോഗവും അടക്കം കാരണങ്ങൾ ഏറെ ഉണ്ടെങ്കിലും ഫലപ്രദമായ പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല

മദ്യപാനം രോഗാവസ്ഥയിലെത്തി. കുടുംബവും കൂട്ടുകാരും വരെ അകന്നെന്ന് തോന്നിയപ്പോഴത്രെ ആത്മഹത്യക്ക് തുനിഞ്ഞത് . പിന്നെ തലനാരിഴക്ക് ജിവിതം തിരിച്ച് പിടിത്തം ഒരു കുട്ടിയുടെ അനുഭവമാണിത്.

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദേശീയ ശരാശരിയുടെ രണ്ടര ഇരട്ടിയാണ്  കേരളത്തിൽ . ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ എണ്ണം ഇതിന്‍റെ പത്തിരട്ടിയെങ്കിലും വരുമെന്നാണ് പഠനം. അങ്ങനെയെങ്കിൽ കണക്ക് അനുസരിച്ച് പ്രതിവര്‍ഷം 85000 പേരെങ്കിലും ആത്മഹത്യാ ശ്രമം നടത്തുന്നുണ്ടാകും. പ്രതിദിന കണക്ക് നോക്കിയാൽ ചുരുങ്ങിയത് 250 പേര്‍ കേരളത്തിൽ ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്നവരാണ്.

ലഹരിയും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും ആത്മഹത്യാ പ്രവണതക്ക് ആക്കം കൂട്ടുന്നുണ്ട്. ആഷക്കഹോൾ ആന്‍റ് ഡ്രഗ് ഇൻഫൊര്‍മേഷൻ സെന്‍ററിന്‍റെ കണക്കനുസരിച്ച് കേരളത്തിൽ ആളോഹരി മദ്യ ഉപയോഗം 8.3 ലിറ്റര്‍. ആകെ ജനസംഖ്യയിൽ 15 ശതമാനം പേരെങ്കിലും സ്ഥിരം മദ്യപാനികൾ. അമിത ലഹരി രോഗാസ്ഥയായി കൊണ്ടു നടക്കുന്ന 100 പേരിൽ 15 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നു . മിക്കവരും ആത്മഹത്യ ചെയ്താലെന്തെന്ന് ആലോചിക്കുന്നു

ആത്മഹത്യ പോലെ ആത്മഹത്യാശ്രമവും കുറ്റകരമെന്നിരിക്കെ യഥാര്‍ത്ഥ കണക്കുകൾ പുറത്തുവരുന്നില്ല . കാരണം കണ്ടെത്താനും പ്രതിരോധിക്കാനും സംവിധാനങ്ങളുമില്ല.

Suicide attempt increase in kerala

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!