തലച്ചോറിനെ ബാധിക്കുന്ന ഡെങ്കി വൈറസ്; ലക്ഷണങ്ങള്‍ നോക്കാം

Web Desk |  
Published : Jun 25, 2018, 08:40 AM ISTUpdated : Jun 29, 2018, 04:23 PM IST
തലച്ചോറിനെ ബാധിക്കുന്ന ഡെങ്കി വൈറസ്; ലക്ഷണങ്ങള്‍ നോക്കാം

Synopsis

ഡെങ്കിപ്പനി - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തില്‍. ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades) വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ രക്തത്തിലെ പ്ലേറ്റ് ലറ്റിന്‍റെ എണ്ണം കുറയ്ക്കും.

പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഡെങ്കി ബാധിച്ചാല്‍ കുട്ടികളിലും പ്രായമായവരിലും പല തരത്തിലുളള ലക്ഷണങ്ങളാണ് കാണിക്കുന്നത്.  കുട്ടികളിൽ സാധാരണയായി ചെറിയ പനിയും ചർമത്തിൽ പാടുകളും കാണപ്പെടാം. എന്നാൽ പ്രായമായവരിൽ ഡെങ്കിപ്പനിയുടെ സുപ്രധാന ലക്ഷണങ്ങളായ ശക്തമായ പനി, ചർമത്തിൽ ചുമന്നു തടിച്ച പാടുകൾ, അസഹനീയമായ പേശിവേദന എന്നിവ കൂടുതലായി കാണാം. 

ലക്ഷണങ്ങള്‍

ഭൂരിഭാഗം രോഗികളിലും ഡെങ്കിപ്പനി സാധാരണ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും കഠിമായ വയറുവേദന, വയറിളക്കം, ഛര്‍ദില്‍, ശ്വാസ തടസം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, അമിത ക്ഷീണം തുടങ്ങിയവ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അത് പോലെ തന്നെ ഭക്ഷണവും വെള്ളവും കഴിക്കാന്‍ മടി കാണിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തിരമായി വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ കുടുംബാഗങ്ങള്‍ക്കൊപ്പം വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ള ചിരട്ടകള്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പുറകുവശം തുടങ്ങിയ ഇടങ്ങള്‍ ഇല്ലാതാക്കുക.

2. വൈകുന്നേരവും രാവിലെയും വീട്ടിനുള്ളില്‍ ലിക്വഡൈസര്‍/മാറ്റ് രൂപത്തിലുള്ള കൊതുക് നാശിനികള്‍ ഉപയോഗിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മുറികള്‍ക്കുള്ളില്‍ പുകയ്ക്കുന്നതിലൂടെയും കൊതുക് ശല്യം ഒഴിവാക്കാം. പുക തുടങ്ങുന്ന സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുകയും പുക വീട്ടിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ അവ അടയ്ക്കുകയും വേണം. ഉണങ്ങിയ വേപ്പില, തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍ പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

3. വീട്ടിലുള്ളവര്‍ പ്രത്യേകിച്ചും കുട്ടികള്‍ കഴിവതും കൈകാലുകള്‍ മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ ശീലിക്കുക. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി
ചെയ്യുന്നവര്‍ വസ്ത്രങ്ങള്‍ ആവരണം ചെയ്യാന്‍ കഴിയാത്ത ശരീരഭാഗങ്ങളില്‍ കൊതുകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ലേപനങ്ങള്‍ (മരുന്ന് കടകളില്‍ ലഭിക്കുന്നവ) പുരട്ടുക.

4. വീട്ടില്‍ പനിബാധിതരുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും കൊതുക് വലയ്‌ക്കുള്ളില്‍ തന്നെ കിടത്തുക. നന്നായി ഭക്ഷണവും, വെള്ളവും കൊടുക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്