കുട്ടികളിലെ ഫുഡ് അലർജി; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

By Web TeamFirst Published Feb 8, 2019, 12:20 PM IST
Highlights

ഫുഡ് അലർജി ഏത് പ്രായത്തിലും വരാമെങ്കിലും കൂടുതലും കാണുന്നത് കുട്ടികളിലാണ്. അത് കൊണ്ട് രക്ഷിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ കരുതൽ കാണിക്കേണ്ടതുണ്ട്. ഫുഡ് അലർജിയുള്ള കുട്ടികൾക്ക് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വാങ്ങി നൽകുന്നത് ഒഴിവാക്കണം.

ഫുഡ് അലർജി ഏത് പ്രായത്തിലും വരാമെങ്കിലും കൂടുതലും കാണുന്നത് കുട്ടികളിലാണ്. അത് കൊണ്ട് രക്ഷിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ കരുതൽ കാണിക്കേണ്ടതുണ്ട്.  ചില പ്രത്യേക ഭക്ഷണം സാധനങ്ങൾക്കെതിരെ നമ്മുടെ പ്രതിരോധ വ്യവസ്ഥ പ്രവർത്തിക്കുകയും അവ നമുക്ക് അലോസരമുണ്ടാക്കുകയോ ചിലപ്പോൾ ജീവനുതന്നെ ഭീഷണിയാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഫുഡ് അലർജി. 

നാലു മുതൽ ആറ് ശതമാനം വരെ പേർക്ക് ഏതെങ്കിലും ഭക്ഷ്യവസ്തുവിനോട് അലർജി ഉണ്ടാകാമെന്നാണ് കണക്ക്. കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. ഇത്രയും നാൾ യാതൊരു കുഴപ്പവുമില്ലാതെ കഴിച്ചു വന്നിരുന്ന ഒരു സാധനത്തിനായിരിക്കും ഒരു സുപ്രഭാതം മുതൽ അലർജി ഉണ്ടാകുന്നത്. 

ഭക്ഷണ അലർജിയുള്ള കുട്ടികൾക്ക് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വാങ്ങി നൽകുന്നത് ഒഴിവാക്കണം. താഴെ പറയുന്ന ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്നുണ്ടെങ്കിൽ അത് ഫുഡ് അലർജിയുടെതാകാം...

1. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഛർദിയോ വയറുവേദനയോ ഉണ്ടാകുന്നു.

2. ദേഹമാസകലം ചൊറിഞ്ഞ് തിണർത്തുപൊങ്ങുന്നു.

3. ശ്വാസംമുട്ട്, ചുമ, വലിവ് എന്നിവയുണ്ടാകുന്നു.

4. രക്തസമ്മർദ്ദം പെട്ടെന്ന് കുറഞ്ഞ് പോവുക.തളർന്ന് വീഴുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ.

5. അലർജിയുടെ ​ഗുരുതരമായ അവസ്ഥയായ അനഫിലാക്സിസ് ഉണ്ടായാൽ കുഴഞ്ഞു വീഴുക, ശ്വാസംമുട്ട്, രക്തസമ്മർദ്ദം കുറയൽ എന്നിവയുണ്ടാകാം. 

 അമ്മമാർ ശ്രദ്ധിക്കേണ്ടത്...

 കുട്ടികളിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കുട്ടിയ്ക്ക് ഏതിനോടാണ് അലർജി എന്ന് മനസിലായാൽ അത് പിന്നീട് നൽകാതിരിക്കുക എന്നതാണ് പ്രധാനം. എന്നാൽ വെറും സംശയത്തിന്റെ പേരിൽ കുട്ടിയ്ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. ചില ഘടകങ്ങൾ ഏതൊക്കെ ഭക്ഷണങ്ങളിലുണ്ട് എന്ന് അറിയുക പ്രയാസമാകും. 

click me!