ഉപ്പൂറ്റി വേദന ഉണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Feb 24, 2019, 08:41 PM IST
ഉപ്പൂറ്റി വേദന ഉണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്‍റാന്‍ ഫേഷ്യറ്റിസ്. 

പ്രായമായവര്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു വാചകമാണ് കാല്‍ വേദന, ഉപ്പൂറ്റി വേദന എന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്‍റാന്‍ ഫേഷ്യറ്റിസ്. കാലിന്‍റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍ നിന്നും കാല്‍വിരലുകളുടെ അസ്ഥികളിലേക്ക് വ്യാപിച്ചു കിടക്കുന്ന കട്ടിയുള്ള പാടയ്ക്ക് വരുന്ന നീര്‍വീക്കമാണ് ഉപ്പൂറ്റി വേദനയ്ക്ക് കാരണം. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. 

അമിത വണ്ണം, സന്ധിവാതം, ദീര്‍ഘനേരം നിന്നുള്ള ജോലി, ഉപ്പൂറ്റിയുടെ പുറകിലുള്ള ഞരമ്പിനു മുറുക്കം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ കൊണ്ട്  ഉപ്പൂറ്റി വേദനയുണ്ടാകാം. ഇങ്ങനെ ഉപ്പൂറ്റി വേദന വന്നാല്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.

അമിതവണ്ണം നിയന്ത്രിക്കുക,  നിന്നുള്ള ജോലിയാണെങ്കില്‍  ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുക, കാലിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കുക ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക. കാരണം കണ്ടെത്തി അതിനുളള പോംവഴി ചെയ്യുകയാണ് വേണ്ടത്.  


 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ