
എന്താണ് ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍ ? കരൾ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്റെ അളവു കൂടുന്നത്, പിത്തസഞ്ചിയിൽ നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുക എന്നിവയെല്ലാം ഗോൾബ്ലാഡർ സ്റ്റോണുകൾക്ക് കാരണമാകും.
കരളിന് അടിയിൽ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഗോൾബ്ലാഡറിന്‍റെ ജോലി പിത്തരസം സൂക്ഷിക്കുകയും അത് കുറുക്കിയെടുക്കുകയും ചെയ്യുക എന്നതാണ്. ദഹനത്തിന് സഹായിക്കുകയാണ് പിത്തരസം ചെയ്യുന്നത്. പിത്തരസം കൊഴുപ്പിനെ ചെറിയ ഘടകങ്ങളാക്കി ദഹനപ്രക്രിയ എളുപ്പമാക്കുന്നു.
പിത്തരസം അമിതമായാല്‍ ചര്‍ദ്ദി, മാനസിക സമ്മര്‍ദ്ദം പോലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കൊളസ്ട്രോൾ, ബിലിറൂബിൻ, ബെൽസോൾട്ട് എന്നിവയുടെ അളവ് കൂടുന്നത് പിത്തസഞ്ചിയിൽ കല്ലുകള്‍ ഉണ്ടാകാൻ ഇടയാക്കും. കല്ല് വലുതാക്കുമ്പോള്‍ വേദന കൂടുകയും ചെയ്യും. തുടര്‍ന്നാണ് കല്ല് നീക്കം ചെയ്യേണ്ടി വരുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവിതശൈലിയില്‍ മാറ്റം വരുത്തണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതുപോലെ തന്നെ എണ്ണ വെണ്ണ, പഞ്ചസാര എന്നിവ അമിതമായി അടങ്ങിയവയും, ജങ്ക് ഫുഡുകളും ഒഴിവാക്കുക. കഫീന്‍ കലർന്ന പാനീയങ്ങള്‍ ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കുക. ദഹിക്കാന്‍ പ്രായസമുളള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam