ഉറക്കമില്ലേ? വെറും രണ്ട് മിനുറ്റ് കൊണ്ട് പരിഹരിക്കാം...

Published : Sep 03, 2018, 05:21 PM ISTUpdated : Sep 10, 2018, 04:18 AM IST
ഉറക്കമില്ലേ? വെറും രണ്ട് മിനുറ്റ് കൊണ്ട് പരിഹരിക്കാം...

Synopsis

1981ല്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലാണ് രണ്ട് മിനുറ്റ് കൊണ്ട് ഉറങ്ങാനാകുന്ന വിദ്യയെ പറ്റി പ്രതിപാദിക്കുന്നത്. യുദ്ധമേഖലയില്‍ പട്ടാളക്കാർ വ്യാപകമായി ഇത് പരീക്ഷിച്ചിരുന്നവത്രേ  

ആവശ്യത്തിന് ഉറക്കമില്ലാതെ പല അസുഖങ്ങളും പിടിപെടുന്നതും മാനസികമായി ഗുരുതരമായ അവസ്ഥകളിലേക്കെത്തുന്നതുമെല്ലാം നമ്മള്‍ കാണാറുണ്ട്. ഉറങ്ങാനാകാത്തപ്പോഴൊക്കെ ഭക്ഷണത്തെക്കാള്‍ ഒരുപടി മുന്നിലാണ് ഉറക്കമെന്ന് തോന്നാറില്ലേ? ഉറക്കമില്ലാത്തവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു ചെറിയ തന്ത്രം. 

യുദ്ധമേഖലയിലുള്‍പ്പെടെ പട്ടാളക്കാര്‍ ആവശ്യത്തിന് ഉറക്കം ലഭിക്കാന്‍ പരീക്ഷിച്ചിരുന്ന മാര്‍ഗമാണിത്. 

ഘട്ടം ഒന്ന്...

ആദ്യഘട്ടത്തില്‍ മസിലുകളെല്ലാം അയച്ചിടാന്‍ ശ്രമിക്കണം. വളരെ പതിയെ ഓരോ മസിലുകളായി അയച്ചുവിടാം. കണ്ണിന് ചുറ്റുമുള്ള മസിലുകള്‍ വരെ അയയണം. എങ്കിലേ ഈ ഘട്ടം പൂര്‍ത്തിയാകൂ. 

ഘട്ടം രണ്ട്...

ശ്വസനം നിയന്ത്രണത്തിലാക്കലാണ് രണ്ടാം ഘട്ടത്തില്‍ ചെയ്യേണ്ടത്. നന്നായി ശ്വാസമെടുത്ത് പുറത്തേക്ക് വിടുക. നെഞ്ച് വളരെ സുഖകരമായ രീതിയില്‍ 'റിലാക്‌സ്ഡ്' ആകും വരെ ഇത് തുടരുക. 

ഘട്ടം മൂന്ന്...

ചിന്തകളില്‍ നിന്ന് പരമാവധി മനസ്സിനെ മുക്തമാക്കണം. ഇതിന് ഒരു എളുപ്പവഴിയുണ്ട്. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലത്ത് സമാധാനത്തോടെ കിടക്കുകയാണെന്ന് സങ്കല്‍പിക്കണം. എന്തെങ്കിലും ചിന്തകള്‍ മനസ്സില്‍ വന്നാലും ചിന്തിക്കരുത്.. ചിന്തിക്കരുത്... എന്ന വാക്ക് ആവര്‍ത്തിച്ച് സ്വയം പറഞ്ഞുനോക്കുക. 

1981ല്‍ പുറത്തിറങ്ങിയ 'റിലാക്‌സ് ആന്റ് വിന്‍: ചാമ്പ്യന്‍ഷിപ്പ് പെര്‍ഫോമന്‍സ്' എന്ന പുസ്തകത്തിലാണ് ഉറങ്ങാനായി പട്ടാളക്കാര്‍ ഈ വിദ്യ പ്രയോഗിച്ചിരുന്നതായി പ്രതിപാദിക്കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ