അതിരാവിലെ ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ ശരീരഭാരം കുറയ്ക്കാം

Published : Feb 03, 2019, 05:13 PM ISTUpdated : Feb 03, 2019, 05:28 PM IST
അതിരാവിലെ ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ ശരീരഭാരം കുറയ്ക്കാം

Synopsis

സ്ലിം ബ്യൂട്ടിയാകാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ട്. ഈ മൂന്ന് കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും. എന്തൊക്കെയാണ് ആ മൂന്ന് കാര്യങ്ങൾ എന്നല്ലേ...

ശരീരഭാരം കുറയ്ക്കാൻ പതിവായി ജിമ്മിൽ പോകുന്നവരുണ്ട്. ഭക്ഷണം നിയന്ത്രിക്കുന്നവരും ഉണ്ട്. ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. സ്ലിം ബ്യൂട്ടിയാകാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിന് മുമ്പ് ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ട്. ഈ മൂന്ന് കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും. എന്തൊക്കെയാണ് ആ മൂന്ന് കാര്യങ്ങൾ എന്നല്ലേ...

 ചെറുചൂടുവെള്ളം കുടിക്കാം...

രാവിലെ എഴുന്നേറ്റ ഉടൻ രണ്ടോ മൂന്നോ ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഉറങ്ങിയെഴുന്നേറ്റ ഉടനെ രണ്ടു ഗ്ലാസ് ചെറു ചൂടു വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത്  നമ്മുടെ കുടലിനെ ശുദ്ധീകരിക്കുന്നു. മൊത്തം ആന്തരീകാവയവങ്ങളുടെ ശുദ്ധീകരണം നടക്കുന്നു, ശരീരത്തിനുള്ളിലുള്ള വിഷവസ്തുക്കളെ നീക്കുന്നു.  

ചായ, കാപ്പി ഒഴിവാക്കാം; പകരം ഈ പാനീയങ്ങൾ കുടിക്കാം...

രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ചായയോ കാപ്പിയോ കുടിക്കാറുണ്ട്. ചായയും കാപ്പിയും ഒഴിവാക്കി പകരം നാരങ്ങ നീര്, തേന്‍, ഒരു നുള്ള് കറുവാപ്പട്ട എന്നിവയിട്ട് തിളപ്പിച്ച ഒരു കപ്പ് ചൂടുവെള്ളം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് നീക്കുകയും മെറ്റബോളിസം വര്‍ധിപ്പിക്കാനും ഈ പാനീയം നമ്മെ സഹായിക്കുന്നു. 

കറിവേപ്പിലയിട്ട് തിളപ്പിച്ച ഒരു കപ്പ് വെള്ളം. അല്ലെങ്കില്‍ ഏതാനും കറിവേപ്പില ചവച്ചരച്ചതിന് ശേഷം ചെറുചൂടുവെള്ളം കുടിച്ചാലും മതി. ശരീരത്തിനുള്ളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് പുറംതള്ളാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കും. 

ജീരകവും നാരങ്ങാനീരും ചേര്‍ത്ത് തിളപ്പിച്ച വെള്ളം. രാത്രിയില്‍ ജീരകമിട്ടുവെച്ച വെളളം അതിരാവിലെ കുടിക്കുകയും ചെയ്യാം. മെറ്റബോളിസം വര്‍ധിപ്പിക്കാനും വിശപ്പിനെ ഇല്ലാതാക്കാനും ജീരകം സഹായിക്കും.

 യോ​ഗ...

പ്രഭാതഭക്ഷണത്തിന് മുമ്പ് യോ​ഗ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മനഃസംഘര്‍ഷമുണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ച് വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ യോ​ഗയ്ക്ക് കഴിവുണ്ട്. സ്ട്രെസ്സിന് കാരണമാകുന്ന ഹോര്‍മോണുകള്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതിലും റോളുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തില്‍ ഫാറ്റുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ദിവസവും രാവിലെ 15 മിനിറ്റ് യോ​ഗ ചെയ്യാൻ സമയം മാറ്റിവയ്ക്കുക.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം