നിങ്ങളുടെ കുഞ്ഞ് ഫെബ്രുവരിയിലാണോ ജനിച്ചത്; പഠനം പറയുന്നതിങ്ങനെ

Published : Feb 02, 2019, 11:11 PM ISTUpdated : Feb 02, 2019, 11:33 PM IST
നിങ്ങളുടെ കുഞ്ഞ് ഫെബ്രുവരിയിലാണോ ജനിച്ചത്; പഠനം പറയുന്നതിങ്ങനെ

Synopsis

ഫെബ്രുവരിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ സ്വഭാവവും താൽപര്യങ്ങളെയും കുറിച്ച് പഠനങ്ങൾ പറയുന്നത് എന്താണെന്നോ. സ്പോർട്സിൽ വളരെയധികം താൽപര്യമുള്ളവരാണ് ഫെബ്രുവരിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെന്ന് ​ഹാർവേഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഫെബ്രുവരി മാസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യം ഓർമ്മ വരിക ഫെബ്രുവരി 14 വാലന്റൈൻസ് ഡേ തന്നെയാകും. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസ‌മാണ് ഫെബ്രുവരി. ഫെബ്രുവരിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ സ്വഭാവവും താൽപര്യങ്ങളെയും കുറിച്ച് പഠനങ്ങൾ പറയുന്നത് എന്താണെന്നോ...

 ഉയരുമുള്ളവരും തടിയുള്ളവരുമാകും...

ഫെബ്രുവരി മാസത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉയരമുള്ളവരും തടിയുള്ളവരുമാകുമെന്ന് 2006ൽ ഹാർവേഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ലോകത്തുള്ള 21,000 കുഞ്ഞുങ്ങളിൽ പഠനം നടത്തിയപ്പോഴാണ് ഇത്തരമൊരു കണ്ടെത്തൽ.

സ്പോർട്സിൽ താൽപര്യം...

സ്പോർട്സിൽ വളരെയധികം താൽപര്യമുള്ളവരാണ് ഫെബ്രുവരിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെന്ന് ​ഹാർവേഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഈ കൂട്ടർ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.  

വരയ്ക്കാൻ താൽപര്യമുള്ളവർ...

വരയ്ക്കാൻ താൽപര്യമുള്ളവരാണ് ഫെബ്രുവരിയിൽ ജനിച്ച കുഞ്ഞുങ്ങളെന്ന് യുകെയിലെ ​ഒരു കൂട്ടം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.  സർഗ്ഗാത്മകത ഉള്ളവരാണ് ഈ കൂട്ടരെന്നും പഠനം പറയുന്നു. 

പ്രശസ്തിയിൽ എത്തുന്നവർ...

ഫെബ്രുവരിയിൽ ജനിച്ചവർ പ്രശസ്തിയിലെത്താമെന്ന് ‍ജേണലോ ഓഫ് സോഷ്യൽ സയിൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എബ്രഹാം ലിങ്കൺ, ബോബ് മാർലി, റൊണാൾഡ് റീഗൻ എന്നിവർ ഫെബ്രുവരിയിലാണ് ജനിച്ചത്. 

ജോലിയോട് ആത്മാർത്ഥത ....

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുന്നവരാണ് ഈ കൂട്ടർ. ജോലിയിൽ ഉയർച്ചയിലെത്തുന്നവരാണ് ഫെബ്രുവരിയിൽ ജനിച്ചവരെന്ന് കാരിയർബിൾഡർ.കോം നടത്തിയ സർവേയിൽ പറയുന്നു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം