
ദമ്പതികൾക്കിടയിൽ പരസ്പരമുള്ള പരാതികളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കാനാകാത്തതാണ്. ആരും സമ്പൂർണരല്ലാത്തിടത്തോളം കാലം ഇത് തുടരും. എന്നിരുന്നാലും ബന്ധത്തിൽ പങ്കാളിയെപ്പറ്റി പരാതിപറയൽ തന്ത്രപൂർവമായിരിക്കണം. കാരണം പങ്കാളിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഉൗഹിക്കാൻ കഴിയില്ല. പരാതിപ്പെടൽ കണ്ടും അറിഞ്ഞുമായില്ലെങ്കിൽ കൈവിട്ടുപോകും. വിമർശനത്തിന് പകരം നിർമാണാത്മകമായ പരാതി പറയൽ ആണ് ഉചിതം. പരാതിപറയുമ്പോള് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ:
പങ്കാളിയോട് വെട്ടിത്തുറന്നു പറയുന്നത് ഗുണപ്രദമല്ല. അത്തരം സംസാരങ്ങളിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയാൻ സാധിക്കാതെ വരികയും ചെയ്യും. പങ്കാളിയെ സമീപിക്കുന്നതിന് മുമ്പ് എന്ത് പറയണം എന്ന് തീരുമാനിക്കുക. ഒരിക്കലും പങ്കാളിയെ വിമർശിക്കരുത്. പറഞ്ഞുമനസിലാക്കുകയാണ് വേണ്ടത്. ഇത് തിരിച്ചു പ്രതികരിക്കുന്നതിന് പകരം പങ്കാളി ശ്രദ്ധയോടെ കേൾക്കാൻ വഴിയൊരുക്കും.
ദേഷ്യത്തോടെ പങ്കാളിയുടെ അടുത്ത് പരാതി പറയാൻ പോകരുത്. ദേഷ്യത്തോടെ സമീപിച്ചാൽ സന്ദർഭം മോശമാക്കാനെ ഇടയാക്കൂ. നിങ്ങളുടെ ശബ്ദം ഉച്ചത്തിലുള്ളതും നീരസമുളവാക്കുന്നതുമാണെങ്കിൽ പരാതി കേൾക്കാൻ തയാറാകില്ല. വ്യക്തിപരമായ ആക്രമണമായിട്ടേ അതിനെ അവർ കാണുകയുള്ളൂ. ശാന്തതയോടും വിവേകത്തോടും കൂടി മാത്രം പരാതി പറയുക.
നിങ്ങളുടെ പരാതി കേൾക്കുമ്പോള് പങ്കാളി പ്രതിരോധത്തിലാകും. എന്നാൽ ഇൗ സമയത്ത് പരാതികൾ ഒന്നടങ്കം കെട്ടഴിക്കരുത്. ഒരുസമയത്ത് ഒരു പരാതിയേ പറയാവൂ. അതിന് ആവശ്യമായ ഉദാഹരണങ്ങളും പറയാം. അതോടെ പരാതിയെക്കുറിച്ച് പങ്കാളിക്ക് വ്യക്തത വരികയും തിരുത്താനോ മെച്ചപ്പെടുത്താനോ സാഹചര്യം ഒരുങ്ങുകയും ചെയ്യും.
പങ്കാളിയെപ്പറ്റിയുള്ള പരാതികൾ സുഹൃത്തുക്കളോട് പോലും പറയരുത്. അത് ബന്ധത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. ആ സ്വഭാവം നിങ്ങൾക്ക് പങ്കാളിയിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്നതും അവരെ മനസിലാക്കുന്നതിലുള്ള പരാജയവുമാണ്.
പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പഴുതുകൾ അടക്കുന്നതായിരിക്കും മികച്ച ബന്ധത്തിന് വഴിയൊരുക്കുക. പഴുതുകൾ ഉണ്ടാക്കുന്നത് നിങ്ങളെ അശക്തരാക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam