ജോലി ഉപേക്ഷിക്കണമെന്ന് മിക്ക സ്ത്രീകളും 17 തവണ ചിന്തിക്കും, ഒാഫീസിൽ അഞ്ചോളം പ്രണയങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം

Published : Oct 10, 2018, 05:18 PM ISTUpdated : Oct 10, 2018, 05:21 PM IST
ജോലി ഉപേക്ഷിക്കണമെന്ന് മിക്ക സ്ത്രീകളും 17 തവണ ചിന്തിക്കും, ഒാഫീസിൽ അഞ്ചോളം പ്രണയങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം

Synopsis

സ്ത്രീകൾ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് വർഷത്തിൽ 17 തവണയെങ്കിലും ചിന്തിക്കാറുണ്ടെന്ന് സർവേ. യു.കെയിലെ പ്രമുഖ മാർക്കറ്റിങ് റിസേർച്ച് കമ്പനിയായ വൺപോളാണ് ഇൗ വിഷയത്തെ കുറിച്ച് സർവേ നടത്തിയത്. ഭൂരിഭാഗം സ്ത്രീകളും 5 വർഷത്തിനിടയ്ക്ക് അവരുടെ ജോലിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് പഠനം പറയുന്നത്. നിലവിൽ ചെയ്തതു കൊണ്ടിരിക്കുന്ന കരിയർ പൂർണ്ണമായി ഉപേക്ഷിച്ച് മറ്റൊരു പ്രവർത്തിമേഖല തിരഞ്ഞെടുക്കാൻ വർഷത്തിൽ പത്തു തവണയെങ്കിലും സ്ത്രീകൾ ചിന്തിക്കാറുണ്ടെന്നും സർവേയിൽ പറയുന്നു.

ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ജോലി. ചില സമയങ്ങളിൽ സ്ത്രീകളിൽ ജോലി മടുപ്പുണ്ടാക്കാറുണ്ട്. സ്ഥിരമായി ചെയ്യുന്ന ജോലിയിൽ നിന്ന് മാറി നിൽക്കണമെന്ന് ചില സ്ത്രീകൾ ചിന്തിക്കാറുണ്ട്. സ്ത്രീകൾ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് വർഷത്തിൽ 17 തവണയെങ്കിലും ചിന്തിക്കാറുണ്ടെന്ന് സർവേ.

യു.കെയിലെ പ്രമുഖ മാർക്കറ്റിങ് റിസേർച്ച് കമ്പനിയായ വൺപോളാണ് ഇൗ വിഷയത്തെ കുറിച്ച് സർവേ നടത്തിയത്. ഭൂരിഭാഗം സ്ത്രീകളും 5 വർഷത്തിനിടയ്ക്ക് അവരുടെ ജോലിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് പഠനം പറയുന്നത്. നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന കരിയർ പൂർണ്ണമായി ഉപേക്ഷിച്ച് മറ്റൊരു പ്രവർത്തിമേഖല തിരഞ്ഞെടുക്കാൻ വർഷത്തിൽ പത്തു തവണയെങ്കിലും സ്ത്രീകൾ ചിന്തിക്കാറുണ്ടെന്നും സർവേയിൽ പറയുന്നു.

34 ശതമാനം സ്ത്രീകൾ നിലവിൽ ഒരു ജോലിയുള്ളപ്പോൾ  മറ്റൊരു തൊഴിലിനു വേണ്ടി വീണ്ടും ശ്രമിക്കുന്നുണ്ടെന്നും 22 ശതമാനം പേർ പുതിയ ജോലി കണ്ടെത്തുന്നുണ്ടെന്നും സർവേയിൽ പറയുന്നു.നിലവിൽ ചെയ്യുന്ന ജോലിയിൽ സംതൃപ്തരല്ല എങ്കിൽ അത് ഉപേക്ഷിച്ച് പുതിയ തൊഴിൽ മേഖല കണ്ടെത്തണമെന്നാണ് ഭൂരിഭാഗം സ്ത്രീകളുടെയും അഭിപ്രായം. തൊഴിൽമേഖല മാറുന്നതുവഴി ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. 

സ്ത്രീകളിൽ കൂടുതൽ പേരും ജോലി സ്ഥലത്ത് ഹാജരാകേണ്ട സമയത്തേക്കാൾ താമസിച്ചു മാത്രമാണ് എത്തുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർ 9 മണിക്കൂറാണ് ഒരു മാസം കൂടുതലായി ജോലി സ്ഥലത്ത് ചെലവഴിക്കുന്നത്.ജോലി സ്ഥലത്ത് മിക്ക സ്ത്രീകൾക്കും അഞ്ചിലധികം ഒാഫീസ് പ്രണയങ്ങൾ ഉണ്ടായേക്കാമെന്ന് സർവേയിൽ പറയുന്നു.
 
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ