
മാന്‍ഹട്ടന്‍: ഡോക്ടര്‍മാര്‍ പറയുന്ന ഡേറ്റിന് മുന്‍പ് പ്രസവിക്കുന്നത് ഒരു സംഭവമല്ല. ആശുപത്രിയിലേക്ക് വരുന്ന വഴിയിലും വീട്ടിലും ഒക്കെ വച്ച് പ്രസവം നടക്കാറുണ്ട്. എന്നാല്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ യുവതി പ്രസവിക്കുന്നത് വിചിത്രമായിരിക്കും.അതുംപ്രസവമെടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന് പറയുമ്പോള്‍ പ്രസവത്തിന് വേദനയെക്കാള്‍ കൂടുതല്‍ കൗതുകമായിരിക്കും ഉണ്ടാവുക.
അത്തരത്തിലൊരു പ്രസവമാണ് മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലില്‍ നടന്നത്. ഡോക്ടറെ കാണാന്‍ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം നടക്കുമ്പോഴാണ് ജെസിന് അപ്രതീക്ഷിതമായി തന്റെ കുഞ്ഞ് പുറത്തുവരുന്നെന്ന് തോന്നിയത്. തൊട്ടുനോക്കിയപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവന്നരിക്കുന്നു. ഉടന്‍ തന്നെ ജെസിന്‍ ഭര്‍ത്താവിനോട് പറഞ്ഞു.
എന്നാല്‍ പരിഭ്രമമൊന്നുമില്ലാതെ ട്രാവിസ് കുഞ്ഞിനെ പിടിക്കാന്‍ തയ്യാറായിനിന്നു. അപ്പോള്‍തന്നെ രണ്ടുനഴ്‌സുമാരും അതുവഴി വന്നു.ഒട്ടും അമാന്തിച്ചില്ല. വരാന്തയൊരു ലേബര്‍റൂമായി മാറുകയായിരുന്നു. പിന്നീട് നഴ്‌സമാരുടെ നിര്‍ദ്ദേശപ്രകാരം പ്രസവം സുഖകരമായി നടന്നു. ലോക മാധ്യമങ്ങളില്‍ അടക്കം വൈറലാകുകയാണ് ഈ ചിത്രങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam