ഏത്തപ്പഴം ഹൃദയാഘാതത്തെ തടയുമെന്ന്​ പഠനം

Published : Oct 14, 2017, 10:14 AM ISTUpdated : Oct 05, 2018, 02:42 AM IST
ഏത്തപ്പഴം ഹൃദയാഘാതത്തെ തടയുമെന്ന്​ പഠനം

Synopsis

കാഴ്​ചയിൽ ഏത്തപ്പഴം(നേന്ത്രപ്പഴം) എളിയവനാണെങ്കിലും ഗുണത്തിൽ മുമ്പനാണ്​. ഹൃദയാഘാതത്തെ തടയാൻ കഴിയുന്ന ഏത്തപ്പഴം ദഹന പ്രക്രിയ എളുപ്പമാക്കുകയും അമിതവണ്ണം തടയാൻ സഹായിക്കുമെന്നുമാണ്​ പുതിയ പഠനങ്ങൾ. ആരോഗ്യദായകം എന്നതിനൊപ്പം സ്വാദിലും ഏത്തപ്പഴം മുന്നിലാണ്​.

ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതം ഉൾപ്പെടെയുള്ളവയെ തടയാനും ഏത്തപ്പഴത്തിന്​ കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്​. ഹൃദയ ധമനികളെ കഠിനവും ഇടുങ്ങിയതുമാകുന്നതിനെ പഴത്തിലെ പൊട്ടാസ്യം പ്രതിരോധിക്കും. ഇതിന്​ പുറമെ ധാന്യങ്ങൾ, ഇറച്ചി, മൽസ്യം തുടങ്ങിയവയിൽ നിന്നുമാണ്​ പൊട്ടാസ്യം ലഭിക്കുന്നത്​. ഹൃദ്രോഗപ്രശ്​നങ്ങളുള്ള എലികളിൽ പഠനം നടത്തിയാണ്​ ഗവേഷകർ നിഗമനത്തിൽ എത്തിയത്​.

ഭക്ഷണത്തിൽ കുറഞ്ഞ പൊട്ടാസ്യം മാത്രം ഉൾപ്പെടുത്തി നൽകിയ എലികളുടെ ഹൃദയധമനികൾ കാഠിന്യ​മേറിയതായി കണ്ടെത്തി. ഉയർന്ന പൊട്ടാസ്യം ഉൾപ്പെടുത്തിയവയുടെതിൽ ഹൃദയധമനികൾ കൂടുതൽ മൃദുവായതായും കണ്ടെത്തി. ഏത്തപ്പഴം കൂടുതൽ ആയി കഴിക്കുന്നതാക​െട്ട വയറുവേദന, ഛർദി, അതിസാരം എന്നിവക്ക്​ കാരണമാവുകയും ചെയ്യും. ബ്രിട്ടീഷ്​ ഹാർട്​ ഫൗ​ണ്ടേഷനിലെ ഡോ. മൈക്ക്​ നാപ്​ടൺ ഉൾപ്പെടെയുള്ളവരാണ്​ പഠനത്തിന്​ നേതൃത്വം നൽകിയത്​.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം