മദ്യപാനം നിര്‍ത്തിയാല്‍ സംഭവിക്കുന്ന 7 കാര്യങ്ങള്‍

Web Desk |  
Published : Jun 26, 2016, 07:30 AM ISTUpdated : Oct 05, 2018, 01:30 AM IST
മദ്യപാനം നിര്‍ത്തിയാല്‍ സംഭവിക്കുന്ന 7 കാര്യങ്ങള്‍

Synopsis

അടുത്തിടെ നടത്തിയ ചില പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍, മദ്യപാനം നിര്‍ത്തുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കും. ഇത് ഉറക്കകൂടുതലിന് കാരണമാകും. അമിതമായി മദ്യപിക്കുമ്പോള്‍, ഒരാള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതുമെങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ ഉറക്കമില്ലാതെയാകും. ഇതിന്റെ പ്രതിപ്രവര്‍ത്തനമായാണ് മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ ഉറക്കം കൂടാന്‍ കാരണം. ഇതുവഴി, ശ്രദ്ധ, മാനസികശേഷി എന്നിവ മെച്ചപ്പെടുകയും ചെയ്യും.

മദ്യപാനം നിര്‍ത്തിയാല്‍ അത്താഴ ഭക്ഷണത്തിന്റെ അളവ് കുറയുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മദ്യപിക്കുമ്പോള്‍, അമിതമായി ഭക്ഷണം കഴിച്ചിരുന്നവരാണ്, അത് നിര്‍ത്തുമ്പോള്‍ ഭക്ഷണത്തിന്റെ അളവ് ക്രമേണ കുറയ്‌ക്കുന്നത്.

മദ്യപാനം നിര്‍ത്തുമ്പോള്‍, സന്തോഷം വര്‍ദ്ധിപ്പിക്കുന്ന രാസവസ്‌തുക്കള്‍, തലച്ചോറിന് ചുറ്റും കൂടുതലായി എത്തിച്ചേരും. അതിനൊപ്പം മധുരം കഴിക്കണമെന്ന ആഗ്രഹവും വര്‍ദ്ധിക്കുന്നു.

മദ്യപാനം നിര്‍ത്തുന്നതോടെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാകുന്നു. ഇത് ശരീര ഭാരവും വണ്ണവും കുറയാന്‍ ഇടയാക്കുന്നു. മദ്യപിക്കുമ്പോള്‍ കലോറി കൂടിയ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീര ഭാരം കുറയുന്നു.

മദ്യത്തിനായി ചെലവഴിച്ചിരുന്ന വന്‍ തുക ലാഭിക്കാനാകും. ഇത് ജീവിതച്ചെലവ് കുറയ്‌ക്കുകയും അതുവഴി സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മദ്യപാനം നിര്‍ത്തുന്നതോടെ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെയേറെ കുറയുന്നതായാണ് പഠനം തെളിയിക്കുന്നത്. മദ്യപാനം, വായിലും, കരളിലും വയറിലുമൊക്കെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇതിന് അപവാദമായ ഒരു കാര്യവുമുണ്ട്. വളരെ കുറഞ്ഞ അളവിലുള്ള മദ്യപാനം ക്യാന‍്സര്‍ സാധ്യത ഇല്ലാതാക്കുമെന്ന പഠനവും നിലവിലുണ്ട്.

പലപ്പോഴും വികാരങ്ങള്‍ക്ക് അടിപ്പെട്ടാണ് പലരും മദ്യപിക്കാറുള്ളത്. സന്തോഷമോ, ദുഖമോ നിരാശയോ വരുമ്പോള്‍ മദ്യപിക്കുന്നവരുണ്ട്. എന്നാല്‍ മദ്യപാനം മാനസികാരോഗ്യം മോശമാക്കുകയേയുള്ളു. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതോടെ മാനസികാരോഗ്യം മെച്ചപ്പെടുകയും, സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുകയും, ഊര്‍ജ്ജസ്വലത കൈവരികയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശർക്കരയുടെ അതിശയിപ്പിക്കുന്ന അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ
തൈറോയ്ഡിന്റെ എട്ട് ലക്ഷണങ്ങൾ