മനോഹര കാഴ്‌ചകള്‍ ഒരുക്കി ദക്ഷിണേഷ്യ

Web Desk |  
Published : Mar 27, 2017, 09:04 AM ISTUpdated : Oct 04, 2018, 06:19 PM IST
മനോഹര കാഴ്‌ചകള്‍ ഒരുക്കി ദക്ഷിണേഷ്യ

Synopsis

കാഴ്‌ചയുടെ വസന്തമാണ് തെക്കുകിഴക്കനേഷ്യയിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലായാണ് വിസ്‌മയ കാഴ്‌ചകള്‍ സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ നിന്നുള്ള സഞ്ചാരികള്‍ ഏറെ എത്തുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ മേഖലയിലുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ മനോഹരമായ സ്ഥലങ്ങള്‍ കാണാനാകുമെന്നതാണ് ഈ മേഖലകളെ ആകര്‍ഷകമാക്കുന്നത്. ഈ രാജ്യങ്ങളിലെ നാണയ കൈമാറ്റത്തിന് ചെലവു കുറവാണെന്നതും ഇന്ത്യക്കാരെ കൂടുതലായി ഇവിടേക്ക് എത്തിക്കുന്നു. ഇവിടെയിതാ, ഓരോ രാജ്യങ്ങളിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം...

മനോഹരമായ ഒട്ടനവധി കാഴ്‌ചകള്‍ ഇവിടെയുണ്ട്. ചെലവ് കുറഞ്ഞ താമസവും ഭക്ഷണവുമാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതലായി എത്തിക്കുന്നത്. ഡിജെ - നിശാ പാര്‍ട്ടികള്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്കായി നിരവധി പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. 

തികച്ചും ശാന്തമായ കാലാവസ്ഥയില്‍ ബിയര്‍ നുണഞ്ഞ് കടല്‍ കാഴ്‌ചകള്‍ കണ്ടു സ്വസ്ഥമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക് ക്ലൈംബിങ് ഉള്‍പ്പടെയുള്ള അവസരവുമുണ്ട്. ആവോ-നാംഗ് എന്ന സ്ഥലത്തുനിന്ന് ഒരു ബോട്ട് എടുത്താല്‍ റെയിലേ ബീച്ച് ദ്വീപിലെ മനോഹര കാഴ്‌ചകള്‍ ചുറ്റികറങ്ങി കാണാന്‍ സാധിക്കും. 

മനോഹരമായ ഒട്ടനവധി കാഴ്‌ചകളുള്ള ഈ സ്ഥലം തായ്‌ലന്‍ഡിന്റെ വടക്കന്‍ മേഖലയിലാണ്. വടക്കുള്ള റോസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ചാംങ് മെയ്, ചൂടുള്ള ബാങ്കോക്കിനെ അപേക്ഷിച്ച് ശീതളമായ കാലാവസ്ഥയ്‌ക്ക് പേരുകേട്ട സ്ഥലമാണ്. ഹൈറേഞ്ചും വനവുമൊക്കെയുള്ള ചാങ് മെയില്‍, ട്രക്കിങിനുള്ള അവസരവുമുണ്ട്. 

വലുത് - ചെറുത് എന്ന അര്‍ത്ഥം വരുന്ന ബെഷാര്‍, കെസില്‍ എന്നിങ്ങനെ രണ്ടു ദ്വീപുകള്‍ ചേര്‍ന്നതാണ് പെര്‍ഹെന്ത്യന്‍ ദ്വീപ്. മലേഷ്യയിലെ സ്വര്‍ഗം എന്നാണിത് അറിയപ്പെടുന്നത്. മനോഹര കാഴ്‌ചകളാല്‍ ഇവിടുത്തെ പകലുകള്‍ ഏറെ ആസ്വാദ്യകരമാക്കാം. ഒപ്പം നൈറ്റ് പാര്‍ട്ടികള്‍ നിറഞ്ഞ രാവുകളുടെ സൗന്ദര്യവും നുകരാം. 

തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചുദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണിത്. ടീഗാര്‍ഡന്‍, ട്രക്കിങ്, വെള്ളച്ചാട്ടം എന്നിവയൊക്കെ ഉള്ള കാമറോണ്‍ കുന്നുകളിലേക്ക് നിരവധി യാത്രക്കാരാണ് ദിവസവും എത്തുന്നത്. 

യുനസ്‌കോയുടെ അംഗീകാരം ലഭിച്ച പാരമ്പര്യ നഗരമാണ് പെനാംഗ്. നിങ്ങളൊരു ഭക്ഷണപ്രേമിയാണെങ്കില്‍ പെനാംഗിലെ ജോര്‍ജ് ടൗണിലെ തെരുവോര ഭക്ഷണ ശാലകള്‍ കാത്തിരിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത രുചിക്കൂട്ടുകളുമായി.



ശാന്തമായ അന്തരീക്ഷവും മനോഹര കാഴ്ചകളുമുള്ള ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം. നിരവധി മ്യൂസിയവും കാഴ്‌ചകളും രുചികരമായ ഭക്ഷണവും ആസ്വദിക്കാന്‍, ഒരു സൈക്കിളെടുത്ത് കറങ്ങിയാല്‍ മതി. ഒരു പകല്‍ കണ്ടാലും തീരാത്ത കാഴ്‌ചകളുണ്ട് ഉബുഡില്‍. 

യാത്രികര്‍ ഏറെ ഇഷ്‌ടപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണിത്. ശരിക്കും അടിച്ചുപൊളിക്കാനായി പോകുന്നവര്‍ക്ക് സ്വര്‍ഗമാണ് ഇവിടം. നിരവധി ഡിജെ പാര്‍ട്ടികളും നിശാപാര്‍ട്ടികളും ഇവിടെയുണ്ട്. 

ബാലിയിലെ ഏറ്റവും മനോഹരമായതും ഉറപ്പായും കണ്ടിരിക്കേണ്ടതുമായ സ്ഥലാണ് ഉലുവാട്ടു. മനോഹരമായ ബീച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ശില്‍പവിദ്യകൊണ്ട് വിസ്‌മയപ്പെടുത്തുന്ന ക്ഷേത്രവും, അവിടെനിന്നുള്ള സൂര്യാസ്‌തമയം കാണലുമാണ് ഉലുവാട്ടുവിനെ ശ്രദ്ധേയമാക്കുന്നത്. 

ചരിത്രപ്രധാന ഗുഹകള്‍, മനോഹര ബീച്ചുകള്‍, നിശബ്ദതയാര്‍ന്ന വനം എന്നിവയൊക്കെ ഉള്‍പ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് പലവാന്‍. സഞ്ചാരികള്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്‍ നിഡോ ദ്വീപ് ഇവിടെയാണ്. 

മനോഹരമായ ഒട്ടനവധി കാഴ്‌ചകള്‍ സഞ്ചാരികള്‍ക്കായി കരുതിവെച്ചിട്ടുള്ള കോറോണിലെ പ്രശ്സ്‌തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബുസ്വാംഗ ദ്വീപ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ