
ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. മോശം ജീവിതശൈലിയും പോഷകക്കുറവുള്ള ഭക്ഷണവുമാണ് മുടികൊഴിച്ചിലിന് പ്രധാനകാരണങ്ങൾ. മുടികൊഴിച്ചിൽ തടയാനായി കടകളിൽ പലതരത്തിലുള്ള ഷാംപൂവുകളും എണ്ണകളും വിൽക്കപ്പെടുന്നുണ്ട്. എന്നാൽ അത് എത്രമാത്രം ദോഷം ചെയ്യുമെന്ന് ആരും ചിന്തിക്കാറില്ല. മുടികൊഴിച്ചിലിന് ഈ പറഞ്ഞതൊക്കെ കാരണങ്ങളാണെങ്കിലും ചില രോഗങ്ങളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിലിന് കാരണമാകുന്ന ആറ് അസുഖങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രമേഹം...
മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാന അസുഖങ്ങളിലൊന്നാണ് പ്രമേഹം. പുതിയ ജീവിതരീതിയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്ന അസുഖങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹം പിടിപ്പെട്ടാൽ രക്തചംക്രമണ വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും തലച്ചോറിന്റെ രക്തപ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മുടികൊഴിച്ചിൽ കൂട്ടാം. പ്രമേഹരോഗികൾ കഴിക്കുന്ന മിക്ക മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
അനീമിയ...
മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊരു അസുഖമാണ് അനീമിയ. മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ ഇളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവ വിളര്‍ച്ച. പുരുഷന്മാരേക്കാളും സ്ത്രീകളിലാണ് മുടികൊഴിച്ചിൽ ഇന്ന് കൂടുതലായി കണ്ട് വരുന്നത്. 20 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് അനീമിയ കൂടുതലായി കണ്ട് വരുന്നതെന്ന് പഠനങ്ങളിൽ പറയുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും ഗുളികകളും ധാരാളം കഴിച്ചാൽ അനീമിയ തടയാനാകും.
ല്യൂപ്പസ്...
മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊരു അസുഖമാണ് ല്യൂപ്പസ്. രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന ഒരു അപകടകരമായ രോഗമാണ് ല്യൂപ്പസ്. ചർമ്മം, സന്ധികൾ, ശ്വാസകോശം, വൃക്കകൾ, മുടി എന്നിവയെയാണ് ഈ രോഗം പ്രധാനമായി ബാധിക്കുന്നത്. ആദ്യം ചെറുതായി മാത്രമേ മുഴികൊഴിച്ചിലുണ്ടാവുകയുള്ളൂ. പിന്നീട് മുടികൊഴിച്ചിൽ കൂടാം.
തൈറോയിഡ്...
ഇന്ന് പലർക്കുമുള്ള അസുഖങ്ങളിലൊന്നാണ് തെെറോയിഡ്. തെെറോയിഡ് രണ്ട് തരത്തിലുണ്ട്. ഹൈപ്പർതെെറോയിഡിസവും ഹെെപ്പോതെെറോയിഡിസവും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ശരീരത്തിൽ പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതും നിലനിർത്തുന്നതും തൈറോയിഡ് ഗ്രന്ഥികളാണ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ കുറയുകയോ ഗ്രാന്ഥിക്ക് ക്ഷതം സംഭവിക്കുകയോ ചെയ്താൽ മുടികൊഴിച്ചിൽ ഉണ്ടാകാം. തൈറോയിഡ് മരുന്നുകൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
ക്യാൻസർ...
ക്യാൻസർ മുടികൊഴിച്ചിലുണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. ക്യാൻസറിന് പ്രധാനമായി ചെയ്യാറുള്ളത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പിയുമാണ്. ഇവ രണ്ടും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ക്യാൻസർ രോഗത്തിനായി കഴിക്കുന്ന ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം)...
ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന അസുഖമാണ് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം). പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയായിരിക്കും ഉണ്ടാവുക. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും ഉല്‍പ്പാദനം കുറയ്ക്കുകയുകയും ചെയ്യും. പിസിഒഡിയും മുടികൊഴിച്ചിലിന് പ്രധാന അസുഖങ്ങളിലൊന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam