ഉറക്കം എഴുന്നേൽക്കുന്നതെ ആരോഗ്യകരമല്ലെങ്കിൽ ആ ദിവസം മുഴുവനും അങ്ങനെ തന്നെയാകുന്നു. എന്നാൽ ദിവസം ആരോഗ്യത്തോടെ തുടങ്ങിയാൽ മുഴുവൻ സമയവും നിങ്ങൾക്ക് ഊർജ്ജത്തോടെ ഇരിക്കാൻ കഴിയും.

ഉറക്കം എഴുന്നേറ്റതിന് ശേഷമുള്ള ആദ്യത്തെ മണിക്കൂർ നിങ്ങളുടെ ആ ദിവസത്തെ മുഴുവൻ മെച്ചപ്പെട്ടതാക്കാനും എന്നാൽ ഇല്ലാതാക്കാനും കഴിയുന്ന ഒന്നാണ്. ഉറക്കം എഴുന്നേൽക്കുന്നതെ ആരോഗ്യകരമല്ലെങ്കിൽ ആ ദിവസം മുഴുവനും അങ്ങനെ തന്നെയാകുന്നു. എന്നാൽ ദിവസം ആരോഗ്യത്തോടെ തുടങ്ങിയാൽ മുഴുവൻ സമയവും നിങ്ങൾക്ക് ഊർജ്ജത്തോടെ ഇരിക്കാൻ കഴിയും. ഇവ ശീലമാക്കൂ.

1.വെള്ളം കുടിക്കുക

ഉറക്കം എഴുന്നേറ്റ ഉടൻ തന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ചെറിയ അളവിൽ പോലും ഡീഹൈഡ്രേറ്റായിരിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കാം.

2. സൂര്യപ്രകാശം കൊള്ളണം

രാവിലെ ഉറക്കം എഴുന്നേറ്റതിന് ശേഷം സൂര്യപ്രകാശം കൊള്ളാൻ ശ്രദ്ധിക്കണം. കുറഞ്ഞത് 10 മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളേണ്ടതുണ്ട്. രാവിലെയുള്ള പ്രകാശം നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാനും തലച്ചോറിന്റെ പ്രവവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. വ്യായാമം വേണം

ഉറക്കം എഴുന്നേറ്റതിന് ശേഷം ചെറിയ രീതിയിലെങ്കിലും ശരീരത്തിന് വ്യായാമം നൽകേണ്ടതുണ്ട്. കുറഞ്ഞത് 10 മിനിറ്റെങ്കിലും നടക്കാൻ ശ്രദ്ധിക്കാം.

4. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാകണം രാവിലെ കഴിക്കേണ്ടത്. മുട്ട, നട്സ്, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

5. പ്ലാൻ ചെയ്യാം

അന്നത്തെ ദിവസം പ്രധാനമായും ചെയ്യാനുള്ള മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നും അത് എങ്ങനെ ചെയ്യാമെന്നും പ്ലാൻ ചെയ്യണം. ഇത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു.