നടുവേദനയ്ക്ക് വിശ്രമം വേണോ?; അറിയേണ്ടതും കരുതേണ്ടതും...

Published : Sep 27, 2018, 05:30 PM IST
നടുവേദനയ്ക്ക് വിശ്രമം വേണോ?; അറിയേണ്ടതും കരുതേണ്ടതും...

Synopsis

'ഏതാണ്ട് 90 ശതമാനം ആളുകള്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയനുഭവപ്പെടും. ഇതില്‍ 75 ശതമാനം പേരുടേതും ഒരു ചികിത്സ പോലുമില്ലാതെ തനിയെ മാറും. അതായത് എല്ലാ നടുവേദനയ്ക്കും ചികിത്സയാവശ്യമില്ല'

പൊതുവേ നടുവേദനയായാല്‍ വിശ്രമിക്കാനാണ് എല്ലാവരും ഉപദേശിക്കാറ്. എന്നാല്‍ നടുവേദനയോ കഴുത്തുവേദനയോ വന്നാല്‍ ഒരിക്കലും, ഇതിനായി വിശ്രമിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്തെല്ലാം ജോലികളാണ് പതിവായി ചെയ്യാറ്, ഇതെല്ലാം തുടര്‍ന്നും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 

'നടുവേദനയ്ക്ക് അനാവശ്യമായി വിശ്രമിക്കുമ്പോള്‍ പേശികളൊക്കെ ദുര്‍ബലപ്പെട്ട് അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ചെറിയ വ്യായാമം ആണ് ഇതിനാവശ്യം. ഏതാണ്ട് 90 ശതമാനം ആളുകള്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയനുഭവപ്പെടും. ഇതില്‍ 75 ശതമാനം പേരുടേതും ഒരു ചികിത്സ പോലുമില്ലാതെ തനിയെ മാറും. അതായത് എല്ലാ നടുവേദനയ്ക്കും ചികിത്സയാവശ്യമില്ല. പിന്നെ അണുബാധ, ഒടിവ്, ക്യാന്‍സര്‍ എന്നിവയുടെയെല്ലാം ലക്ഷണമായി നടുവേദനയുണ്ടാകാറുണ്ട്. ഇത് ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാവുന്നതേയുള്ളൂ'- ഡോ. അജിത് ബാബുരാജന്‍ പറയുന്നു. 

നടുവേദനയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും റിനൈ മെഡിസിറ്റിയിലെ ഡോ. അജിത് ബാബുരാജന്‍ മറുപടി നല്‍കുന്നു. വീഡിയോ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും