
ദാമ്പത്യമായാലും പ്രണയമായാലും ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ ഇക്കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ കൂടുതലായതിനാല്‍ അതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു...
പങ്കാളിയുടെ അനുമതിയില്ലാതെ, അവരുടെ ചിത്രങ്ങള്‍, അവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. അതുപോലെ പങ്കാളിയുടെ വോളില്‍, എന്തെങ്കിലും എഴുതുന്നതും സൂക്ഷിച്ചുവേണം. ഇതൊക്കെ നിങ്ങളുടെ ബന്ധം തകരാന്‍ ഇടയാക്കും.
കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ വഴക്കോ കലഹമോ സംബന്ധിച്ച വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കരുത്. ഇത് മറ്റുള്ളവര്‍ ദുരുപയോഗം ചെയ്തേക്കാം.
നിങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ പങ്കാളിക്കൊപ്പം എടുക്കുന്ന സെല്‍ഫി ഒരു കാരണവശാലും സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്‌ക്കരുത്. ഈ ചിത്രങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടുകയും, നിങ്ങളുടെ ബന്ധം തകരാന്‍ കാരണമാകുകയും ചെയ്യും.
നിങ്ങള്‍ പങ്കാളിക്ക് നല്‍കിയതോ, നിങ്ങള്‍ക്ക് ലഭിച്ചതോ ആയ വിലയേറിയ സമ്മാനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളോ വിവരങ്ങളോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്‌ക്കരുത്.
ദാമ്പത്യത്തിലോ പ്രണയത്തിലോ കലഹം ഉണ്ടാകുക സാധാരണമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഘട്ടത്തില്‍ ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും സാമൂഹികമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കരുത്. ഇതു അടുത്ത സുഹൃത്തുക്കളോട് നേരിട്ടു പങ്കുവെയ്‌ക്കുകയാണ് വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam