
ന്യൂയോര്‍ക്ക്: ജോലിസ്ഥലത്തും സ്കൂളിലും നന്നായി ശോഭിക്കണമെങ്കില്‍ നല്ല ഓര്‍മ്മശക്തി വേണം. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പഴയ കാര്യങ്ങള്‍ ഓര്‍മ്മയിലും നിര്‍ത്താന്‍ പ്രവര്‍ത്തനക്ഷമമായ തലച്ചോറ് അത്യാവശഘടകമാണ്. പുതിയ പഠനം പ്രകാരം 'ഡ്യൂയല്‍ എന്‍ ബാക്ക്' എന്ന മെമ്മറി ഗെയിമിന് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. ഫോണ്‍നമ്പറുകളും ദിശകളും ഓര്‍മ്മിപ്പിക്കാന്‍ സഹായകമാകുന്ന 'വര്‍ക്കിങ്ങ് മെമ്മറിയെ' ഉത്തേജിപ്പിക്കുകയാണ് ഈ ഗെയിം ചെയ്യുന്നത്.
'ജേര്‍ണല്‍ ഓഫ് കൊഗ്നീറ്റീവ് എന്‍ഹാന്‍സ്മെന്‍റി'ലാണ് പഠനം പ്രസിദ്ധീകരിച്ചത്. സൂസന്‍ കോര്‍ട്ട്നി, കാരാ ബ്ലാക്കര്‍ എന്നിവരാണ് പഠനത്തിന് പിറകില്‍. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ പോലെ തലച്ചോറിനെയും പരിശീലിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. ഗെയിമില്‍ ഏര്‍പ്പടുന്ന ആള്‍ക്ക് വളരെ വ്യക്തമായ ഫലം ലഭിക്കും എന്നും ഇവര്‍ പറയുന്നു. ഇതാദ്യമായാണ് ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിലൂടെ മാത്രം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനം അവകാശവാദം ഉന്നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam