
വിവാഹിതരായാല്‍ മക്കളുണ്ടാവുന്നതും അവരെ സ്‌നേഹത്തോടെ വളര്‍ത്തുന്നതും ആരും കൊതിക്കുന്ന കാര്യമാണ്. ഇങ്ങനെ സന്തോഷത്തോടെയുള്ള ജീവിതമാണ് ഓരോരുത്തരും സ്വപ്‌നം കാണുന്നത്. എന്നാല്‍ ചിലര്‍ക്ക് അതില്‍ കരിനിഴല്‍ വീഴാറുണ്ട്. സ്വപ്‌നം കണ്ടതുപോലെ സംഭവിക്കണമെന്നില്ല. അതുപോലെ ഒരു സംഭവമാണ് ഉത്തര്‍ പ്രദേശ് മുസാഫിര്‍ സ്വദേശികളായ വിരേന്ദ്രര്‍ റാണയുടെയും ഭാര്യ മീനാ റാണയുടെയും ജീവിതത്തില്‍ സംഭവിച്ചത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍ മീനാ റാണയ്ക്ക ്ഗര്‍ഭാശയ അര്‍ബുദമാണെന്ന് ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല സ്വന്തം ചോരയില്‍ കുഞ്ഞു പിറക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഈ ദമ്പതിമാരോട് പറഞ്ഞു. ജീവിതം താളം തെറ്റിയതുപോലെയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ഇരുവരും ജീവിച്ചത്.
എന്നാല്‍ ദുഖിതരായ ഈ ദമ്പതികള്‍ കുഞ്ഞിനെ കൊഞ്ചിക്കണമെന്ന അതിയായ ആഗ്രഹത്തോടെ അവര്‍ ഒരാണ്‍കുട്ടിയെ ദത്തെടുത്തു. അംഗവൈകല്യമുള്ള കുട്ടിയായിരുന്നു അത്. ഒരു വയസ്സുള്ള അവനെ സ്വന്തം കുഞ്ഞിനെ എന്ന പോലെ പരിപാലിച്ചു. എന്നാല്‍ ദൈവം അവിടെയും അവരെ കൈവിട്ടു. അഞ്ചുവര്‍ഷത്തിന് ശേഷം അവന്‍ മരിച്ചു.
തങ്ങളോട് ഇടയ്ക്കിടെ ക്രൂരത കാണിക്കുന്ന വിധിയോട് തോറ്റുകൊടുക്കാന്‍ ഈ ദമ്പതികള്‍ തയാറായില്ല. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് അവര്‍ താങ്ങും തണലുമായി. നല്ല ഭക്ഷണവും വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും അവര്‍ക്ക് നല്‍കി. ജാതിയും മതവും അവരുടെ സ്‌നേഹത്തിന് തടസ്സമായില്ല. അംഗ വൈകല്യമുള്ള കുട്ടികളാണ് ഏറെയും.
അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടു കൂടിയും ഈ കുഞ്ഞുങ്ങളെ വളര്‍ത്തുകയാണ് ദമ്പതികള്‍. ഗ്രാമവാസികളും പഞ്ചായത്ത് അധികൃതരും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്.
മാത്രമല്ല വളര്‍ത്തിയവരില്‍ ചിലരെ വിവാഹം കഴിപ്പിച്ച് അയപ്പിച്ചു. ജോലി നേടി കൊടുത്തു. ഈ മക്കള്‍ ഇവരുടെ വാര്‍ധക്യത്തില്‍ സംരക്ഷിക്കുമെന്ന സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കുകയാണ് ഈ സ്‌നേഹ നിധികളായ ദമ്പതിമാര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam