
ശരിയായ വ്യക്തിയുമായുള്ള ശാരീരിക ബന്ധം ഒരേ സമയം ബന്ധം ദൃഡപ്പെടുത്തുന്നതും വിനോദവുമാണ്. നിങ്ങൾ പങ്കാളിയുമായി എത്ര തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വ്യക്തി ശുചിത്വം ഇതിൽ പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുംമുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഗർഭധാരണത്തിന് ശ്രമിച്ചാലും ഇല്ലെങ്കിലും ബന്ധത്തിൽ ഏർപ്പെടുത്തുന്നവർ സുരക്ഷ ഉറപ്പാക്കണം. ഗർഭധാരണം വേണ്ടെന്നുവെക്കുന്നവർ അതിനായുള്ള ഗർഭനിരോധന ഉറകൾ കരുതിയിരിക്കണം. ബന്ധത്തിന് താൽപര്യം ജനിക്കുന്ന വേളയിലായിരിക്കും ചിലർ മുൻകരുതലുകളെക്കുറിച്ച് ഒാർക്കുക. അതിനാൽ ഇത്തരം കാര്യങ്ങളിൽ മുൻകൂട്ടി ശ്രദ്ധ പുലർത്തണം.
നിങ്ങൾ എത്രകാലം പ്രണയത്തിലും ബന്ധത്തിലും ആയിരുന്നുവെന്നതല്ല, ശാരീരിക ബന്ധത്തിെൻറ സമയത്ത് പരിഗണിക്കുക. നിങ്ങൾ കഴിച്ച ഭക്ഷണത്തിെൻറ മണം വായിൽ നിന്ന് വിട്ടുപോയില്ലെങ്കിൽ അത് പങ്കാളിയിൽ ഇൗ സന്ദർഭത്തിൽ വെറുപ്പുണ്ടാക്കും. ശുചിമുറിയിൽ കയറി വായ ശുചീകരിക്കൽ ഇത്തരം സന്ദർഭങ്ങളിൽ അനിവാര്യമാണ്. അത് മോശം ശ്വാസത്തെ തടയും.
ഇറുകിയ വസ്ത്രം ധരിച്ചുകൊണ്ട് ശാരീരിക ബന്ധത്തിലേക്ക് നീങ്ങുന്നത് എത്രമാത്രം ബുദ്ധിമുട്ടായിരിക്കും. ലൈംഗിക ബന്ധം സ്വമനസാലെ ഏർപ്പെടുന്നതാണ്. അതിന് മുന്നൊരുക്കമെടുക്കുമ്പോള് നിങ്ങളും പങ്കാളിയും ധരിക്കുന്ന വസ്ത്രങ്ങൾ എളുപ്പത്തിൽ അഴിച്ചുമാറ്റാനാകുന്നതായിരിക്കണം. ഇത് മറ്റുകാര്യങ്ങളും എളുപ്പമാക്കുന്നതിനും സഹായിക്കും.
കൂടുതൽ പേരും ശ്രദ്ധിക്കാത്ത കാര്യമാണിത്. ജനനേന്ദ്രിയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബന്ധത്തിലേക്ക് പ്രവേശിക്കും മുമ്പ് സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുന്നതും നല്ലതാണ്.
ശാരീരിക ബന്ധത്തിലുള്ള സമയത്ത് മൂത്രമൊഴിക്കാനുള്ള പ്രവണത പങ്കാളിയെ അലോസരപ്പെടുത്തും. ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുന്നത് പ്രധാനമാണ്. ശാരീരിക ബന്ധത്തെക്കുറിച്ച് ഒാർക്കുന്നെങ്കിൽ മൂത്രപ്പുരയിൽ കയറുന്നത് ഒഴിവാക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam