രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ സ്നാക്ക് കഴിച്ച് നോക്കൂ; ശരീരഭാരം കുറയുമെന്ന് പഠനം

Published : Nov 26, 2018, 05:24 PM ISTUpdated : Nov 26, 2018, 05:28 PM IST
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ സ്നാക്ക് കഴിച്ച് നോക്കൂ; ശരീരഭാരം കുറയുമെന്ന് പഠനം

Synopsis

രാത്രിയിൽ അത്താഴം കഴിച്ച് കഴിഞ്ഞാൽ സ്നാക്ക്സ് എന്തെങ്കിലും കഴിക്കണമെന്ന് തോന്നാറില്ലേ. രാത്രിയിൽ സ്നാക്ക്സ് കഴിക്കുന്നത് തടി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. 

രാത്രി അത്താഴം കഴിഞ്ഞാൽ സ്നാക്ക്സ് എന്തെങ്കിലുമൊന്ന് കഴിക്കുന്ന ശീലം ഇന്ന് പലർക്കും ഉണ്ട്. ആ ശീലം അത്ര നല്ലതല്ല. അത്താഴം കഴിഞ്ഞ് സ്നാക്ക്സ് കഴിക്കുന്നത് തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ശീലം മാറ്റിയാൽ തന്നെ ഉറപ്പായും ശരീരഭാരം കുറയ്ക്കാനാകും. രാത്രിയിൽ അത്താഴത്തിന് ശേഷം തടി കൂട്ടാതെ തന്നെ തടി കുറച്ചു കൊണ്ട് കഴിക്കാവുന്ന ഒരു സ്നാക് ഉണ്ട്. ഏതാണ് ആ സ്നാക് എന്നല്ലേ. 

പനീറാണ് ആ വിഭവം. കോട്ടേജ് ചീസ് എന്നും ഇതിനു പറയാറുണ്ട്‌. കോട്ടേജ് ചീസ് സ്ഥിരമായി കഴിക്കുന്നവരിൽ ശരീരഭാരം കുറയുന്നതായി കണ്ടെത്തിയിരിക്കുകയാണ്. യുകെയിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. പനീർ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഫാറ്റ് പുറംതള്ളാൻ സഹായിക്കുകയും ചെയ്യുമെന്നാണു കണ്ടെത്തല്‍. 

10 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഈ പത്ത് സ്ത്രീകളും രാത്രി ഉറങ്ങാൻ പോകുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് സ്ഥിരമായി പനീർ കഴിച്ചിരുന്നു.  ഉണര്‍ന്ന ശേഷം ഈ സ്ത്രീകളുടെ എനര്‍ജി ലെവല്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നു തെളിഞ്ഞിരുന്നു. ചീസ് വിഭവങ്ങൾ തടി കുറയ്ക്കാൻ വളരെയധികം സഹായിക്കുമെന്നും ​പഠനത്തിൽ പറയുന്നു. 


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ