എന്താണ് അള്‍സര്‍? ലക്ഷണങ്ങളും കാരണങ്ങളും...

Published : Nov 26, 2018, 05:18 PM IST
എന്താണ് അള്‍സര്‍? ലക്ഷണങ്ങളും കാരണങ്ങളും...

Synopsis

ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സമയം തെറ്റിയുള്ള ആഹാരം, ധാരാളം മസാല ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്, ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത്, കാര്‍ബണേറ്റഡ് ഡ്രിംഗുകള്‍ കഴിക്കുന്നത്- എന്നിവയെല്ലാം അള്‍സര്‍ ഉണ്ടാക്കിയേക്കും

ഇന്ന് ഏറ്റവുമധികം പേര്‍ പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. 

കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവെ കുടലിനെ തന്നെയാണ് ബാധിക്കാറ്. 

ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സമയം തെറ്റിയുള്ള ആഹാരം, ധാരാളം മസാല ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്, ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത്, കാര്‍ബണേറ്റഡ് ഡ്രിംഗുകള്‍ കഴിക്കുന്നത്- എന്നിവയെല്ലാം അള്‍സര്‍ ഉണ്ടാക്കിയേക്കും. 

ഇവയ്ക്ക് പുറമെ മാനസികമായ വിഷമതകളും വയറിനെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ. 

വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് - ഇവയെല്ലാം അള്‍സറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ മറ്റ് ഉദരരോഗങ്ങളുടെ ലക്ഷണങ്ങളും സമാനമായതിനാല്‍ രോഗം നിര്‍ണയിക്കാന്‍ കൃത്യമായ പരിശോധന തേടേണ്ടത് അത്യാവശ്യമാണ്. 

അള്‍സറിനെ കുറിച്ചുള്ള മറ്റ് ആശങ്കകളെ കുറിച്ച് വിശദമായി സംസാരിക്കുന്നു, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ.പി.പ്രദീപ് കുമാര്‍.

വീഡിയോ കാണാം...

 

PREV
click me!

Recommended Stories

ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍