സ്വകാര്യ നിമിഷങ്ങളിൽ ഭാര്യ മറ്റൊരു പേര് വിളിക്കുന്നു; പക്ഷെ അവളെ എനിക്ക് വിശ്വസമാണ്

Published : Jan 01, 2018, 12:53 PM ISTUpdated : Oct 05, 2018, 03:12 AM IST
സ്വകാര്യ നിമിഷങ്ങളിൽ ഭാര്യ മറ്റൊരു പേര് വിളിക്കുന്നു; പക്ഷെ അവളെ എനിക്ക് വിശ്വസമാണ്

Synopsis

മുംബൈ: മന:ശാസ്ത്ര വിദഗ്ധനോട് ചോദിക്കാം എന്ന പംക്തിയില്‍ പലപ്പോഴും പല പത്രത്തിലും കാണാം. ഒരു പത്രത്തിന്‍റെ ഇത്തരം ഒരു പംക്തിയില്‍ വന്ന കത്താണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ വൈറല്‍. ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്‍റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്.

''ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അവൾ സന്ദീപ് എന്ന പേരു വിളിക്കാറുണ്ട്. അത് അവളെ ലൈംഗിക സംതൃപ്തിയിലേത്ത് എത്തുക്കുന്നതായി അനുഭവപ്പെടുന്നു. പക്ഷേ ഞങ്ങളുടെ പരിചയത്തിൽ സന്ദീപ് എന്നു പേരുള്ള ഒരാളില്ല. പിന്നെന്തുകൊണ്ടാവാം അവൾ ആ പേരിങ്ങനെ ഉപയോഗിക്കുന്നത്?. അവൾ ഒരിക്കലും എന്നെ ചതിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു പാവം വീട്ടമ്മയാണവൾ. എന്നോടവൾക്ക് നല്ല സ്നേഹവും വിശ്വാസവുമാണ്.

അവൾക്കങ്ങനെ ബന്ധമുണ്ടെന്നൊന്നും എനിക്കു തോന്നുന്നില്ല'' എന്നും ഭർത്താവ് കത്തിൽ പറയുന്നു. ഭാര്യയെ അത്രയ്ക്കു വിശ്വാസമാണെങ്കിൽ സ്വകാര്യനിമിഷങ്ങളിൽ അവരുപയോഗിക്കുന്ന ഒരു പേരിന്‍റെ കാര്യം പറഞ്ഞ് അവരെ അവിശ്വസിക്കേണ്ടതില്ലെന്നും ചിലപ്പോൾ അതൊരു സാങ്കൽപ്പിക കഥാപാത്രമാവാനാണ് സാധ്യതയെന്നുമാണ് അദ്ദേഹത്തിന് മനശാസ്ത്ര വിദഗ്ധര്‍ നല്‍കുന്ന മറുപടി

ഭർത്താവിന്‍റെ സംശയവും അയാള്‍ക്ക് ലഭിച്ച മറുപടിയും ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായതോടെയാണ് സംഭവം വൈറലായത്. വളരെ ആഭാസകരമായ പ്രതികരണങ്ങൾ വരെ അതിലുണ്ട്. സംഗതിയെന്തായാലും ഭാര്യയിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസത്തെ പുകഴ്ത്തുന്നുണ്ട് ചിലർ. ചെറിയ കാര്യത്തിന് പോലും ഭാര്യയെ കുറ്റപ്പെടുത്തുന്നവര്‍ ഈ മനുഷ്യനെ കണ്ടുപഠിക്കണം എന്നാണ് ചിലര്‍ പറയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?
ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്ക ദിവസവും കഴിക്കൂ; ഗുണങ്ങൾ അറിയാം