
സ്ത്രീ ലൈംഗികതയുടെ മികച്ച സമയം അവരുടെ 20നും 30നും വയസിനുമിടയിൽ ആണെന്നാണ് ധാരണ. എന്നാൽ അവരുടെ 36ാം വയസിലാണ് ഏറ്റവും മികച്ച സമയമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. നാച്ച്വറൽ സൈക്കിൾസ് എന്ന ആപ് നടത്തിയ സർവെയിൽ 2600 സ്ത്രീകളോട് ഇതെ ചോദ്യം ഉന്നയിക്കപ്പെട്ടു.
എത്രമാത്രം സംതൃപ്തിയാണ് ലൈംഗിക ജീവിതത്തിൽ ലഭിക്കുന്നതെന്നും ചോദ്യമുണ്ടായിരുന്നു. 23 വയസിന് താഴെയുളളവർ, 23നും 35നും ഇടയിൽ പ്രായമുള്ളവർ36 വയസിന് മുകളിൽപ്രായമുള്ളവർ എന്നീ മൂന്ന് ഗ്രൂപ്പുകളിലായാണ് സർവെ. 36 വയസ് പൂർത്തിയായവരിൽ പത്തിൽ എട്ട് പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും ലഭിച്ചുവെന്ന മറുപടിയാണ് നൽകിയത്.
23നും 35നും ഇടയിൽ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുന്നവര്‍ പത്തിൽ നാല് പേരും ഇളംപ്രായത്തിൽ ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത് പത്തിൽ ഏഴ് പേരുമാണ്. 36 വയസിന് മുകളിലുള്ളവർക്കാണ് സ്ഥിരവും വർധിക്കുന്നതുമായ രതിമൂർച്ച ലഭിക്കുന്നതെന്നും ഇവരുടെ മറുപടികളിൽ വ്യക്തം. പഠന വിധേയമാക്കിയവരിൽ പ്രായം കൂടിയവരിൽ 86 ശതമാനവും അവസാന മാസത്തിൽ മികച്ച ലൈംഗിക അനുഭവം തുറന്നുപറയുമ്പോള്‍ മധ്യഗ്രൂപ്പിലുള്ളവരിൽ 76 ശതമാനവും 23ന് താഴെയുള്ളവരിൽ ഇത് 56 ശതമാനവുമാണ്. മൂന്നിൽ ഒന്ന് സ്ത്രീകൾക്ക് കൂടുതൽ സമയവും പത്തിൽ ഒന്ന് പേർക്ക് പെട്ടെന്നുള്ള ലൈംഗിക ആസ്വാദനവും ഇഷ്ടപ്പെടുന്നവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam