വെള്ളരിക്കയുടെ കയ്പ് മാറ്റാന്‍ മൂന്ന് വഴികള്‍

By Web TeamFirst Published Sep 17, 2018, 5:32 PM IST
Highlights

വെളളരിക്ക കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വെള്ളരിക്ക കയ്പ്പുളളതാണെങ്കിലോ? അത് കഴിക്കാന്‍ ആരും ഇഷ്ടപ്പെടില്ല. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ വെള്ളരിക്ക ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

വെളളരിക്ക കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വെള്ളരിക്ക കയ്പ്പുളളതാണെങ്കിലോ ? അത് കഴിക്കാന്‍ ആരും ഇഷ്ടപ്പെടില്ല. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ വെള്ളരിക്ക ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.  വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാന്‍  വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. തടി കുറയ്ക്കാൻ വെള്ളരിക്ക ജ്യൂസ് ഏറെ ​ഗുണകരം ചെയ്യും.

ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. അതുപോലെ തന്നെ ചര്‍മ്മം തിളങ്ങാനും വെളളരിക്ക കഴിക്കുന്നത് നല്ലതാണ്. 

എന്നാല്‍ വെളളരിക്കയ്ക്ക് ചിലപ്പോള്‍ കയ്പ്പ് അനുഭവപ്പെടാം. വെളളരിക്കയുടെ കയ്പ്പ് മാറ്റാനുളള മൂന്ന് വഴികള്‍ നോക്കാം.

1. അറ്റം ചെറുതായി മുറിക്കുക 

വെളളരിക്കയുടെ കയ്പ്പ് മാറ്റാന്‍ എല്ലാവരും ചെയ്യുന്ന ഒരു വഴിയാണ് അവയുടെ അറ്റം അഥവാ അവസാനഭാഗം ചെറുതായി മുറിച്ചുമാറ്റുക. ഇതില്‍ നിന്ന് വെള്ള നിറത്തിലുളള ഒരു ദ്രാവകം അതില്‍നിന്നും വരും. ഇതാണ് വെള്ളരിക്കയ്ക്ക് കയ്പ്പുണ്ടാക്കുന്ന പദാര്‍ത്ഥം. ഇതേപോലെ മറ്റേ ഭാഗവും മുറിച്ചുമാറ്റുക. 

2. ഉപ്പ് വിതറുക

ഉപ്പ് വിതറുന്ന രീതി ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല. വെള്ളരിക്കയെ നീളത്തിന് രണ്ടായി മുറിക്കുക. മുറിച്ച രണ്ട് ഭാഗങ്ങളിലും ഉപ്പ് വിതറുക. രണ്ടും തമ്മില്‍ ഉരസുക. വെളള ദ്രാവഗം വരുന്നത് കാണാം. കഴുകുന്നതിന് മുന്‍മ്പ് ഈ രീതി രണ്ട് മൂന്ന് തവണ ആവര്‍ത്തിക്കുക. 

3. തൊലി കളയുക 

ഇത് വളരെ എളുപ്പുളള രീതിയാണ്. ചെയ്യേണ്ടത് ഇത്രമാത്രം. വെളളരിക്കയുടെ അറ്റം മുറിക്കുക. ശേഷം ഇവയുടെ തൊലി കളയുക. ഇങ്ങനെ ചെയ്താല്‍ വെളളരിക്കയുടെ കയ്പ് മാറി കിട്ടും. 

click me!