മുട്ട കഴിക്കാത്തവര്‍ക്ക് പകരം കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍....

Published : Sep 17, 2018, 02:50 PM ISTUpdated : Sep 19, 2018, 09:28 AM IST
മുട്ട കഴിക്കാത്തവര്‍ക്ക് പകരം കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍....

Synopsis

ചില മരുന്നുകള്‍ കഴിക്കുമ്പോഴോ, കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളപ്പോഴോ ഒക്കെ മുട്ട കഴിക്കാനാകാത്ത സാഹചര്യമുണ്ടാകും. ഇത്തരം സമയങ്ങളില്‍ മുട്ടയ്ക്ക് പകരം വയ്ക്കാനാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്  

നിത്യേന കഴിക്കാവുന്നതും ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ നല്‍കുന്നതുമായ ഭക്ഷണമാണ് മുട്ട. എന്നാല്‍ ചിലര്‍ മുട്ട കഴിക്കാറില്ല. അല്ലെങ്കില്‍ ചില സാഹചര്യങ്ങളില്‍ മുട്ട കഴിക്കാന്‍ സാധിക്കാതെ വരും. ഉദാഹരണത്തിന് ചില മരുന്നുകള്‍ കഴിക്കുമ്പോഴോ, കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളപ്പോഴോ ഒക്കെ. ഇത്തരം സമയങ്ങളില്‍ മുട്ടയ്ക്ക് പകരം വയ്ക്കാനാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്. അങ്ങനെ കഴിക്കാവുന്ന അഞ്ച് പച്ചക്കറികള്‍ ഇതാ...

ഒന്ന്...

ചീരയാണ് മുട്ടയ്ക്ക് പകരം കഴിക്കാവുന്ന ഒരു ഭക്ഷണം. ചീര നിത്യേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് വേണ്ട ധാരാളം പ്രോട്ടീനുകള്‍ ലഭിക്കും. പ്രോട്ടീനുകള്‍ മാത്രമല്ല, അയേണ്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍- എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമാണ് ചീര. 

രണ്ട്...

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പോലും പ്രിയപ്പെട്ട ഒന്നാണ് കൂണ്‍. മുട്ട കഴിക്കുന്നില്ലെങ്കില്‍ ഇതിന് പകരം വയ്ക്കാന്‍ കഴിയുന്ന ഭക്ഷണമാണ് കൂണ്‍. ധാരാളം പോഷകങ്ങളടങ്ങിയിട്ടുള്ളതിനാല്‍ തന്നെ കൂണ്‍ പതിവായി കഴിക്കണമെന്നില്ല. ഒലിവ് ഓയിലിലോ മറ്റോ പാകം ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. 

മൂന്ന്...

ഗ്രീന്‍ പീസാണ് മുട്ടയ്ക്ക് പകരം കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. ഓരോ കപ്പ് പീസിലും 9 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ വിറ്റാമിന്‍ എ, ബി, സി, ഫോസ്ഫറസ്, അയേണ്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഗ്രീന്‍ പീസ് ഉത്തമമാണ്. 

നാല്...

കോളിഫ്‌ളവറാണ് മുട്ടയുടെ ഗുണം പകരം വയ്ക്കുന്ന മറ്റൊരു ഭക്ഷണം. ഇതും ധാരാളം പ്രോട്ടീനുകളും കലോറിയും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്. ഇതിന് പുറമെ നല്ല തോതില്‍ കാത്സ്യവും, പൊട്ടാസ്യവുംസ മഗ്നീഷ്യവും, ഫോസ്ഫറസുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ അത്രയധികം ഉപയോഗിക്കാറുള്ള ഒന്നല്ല ശതാവരി. എന്നാല്‍ ഇതും മുട്ടയ്ക്ക് പകരമായി കഴിക്കാനാകുന്ന ഒരു സസ്യാഹാരമാണ്. വെറുതെ വേവിച്ചോ, സലാഡ് ആക്കിയോ അല്ലെങ്കില്‍ ഗ്രില്‍ ചെയ്‌തോ ഒക്കെ ഇത് കഴിക്കാവുന്നതാണ്.
 

PREV
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !